പണിമുടക്കിനിടെ കുഴഞ്ഞുവീണ് മരിച്ച ടി. സുരേന്ദ്രന്റെ വീട് സന്ദര്‍ശിച്ചശേഷമായിരുന്നു മന്ത്രിയുടെപ്രതികരണം. ഇന്നലെയാണ് കിഴക്കേകോട്ടയിൽ കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ മിന്നല്‍പണിമുടക്ക് നടത്തയത്
കഴിഞ്ഞദിവസം തിരുവനന്തപുരത്ത് കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്കിനെതിരെ മന്ത്രി കടകംപള്ളി സുരേന്ദ്രന്. ബസുകള്‍ നിരത്തിലിട്ട് ഗതാഗതം തടസ്സപ്പെടുത്തിയത് അന്യായമാണ്. ജീവനക്കാര്‍ മനസാക്ഷിയില്ലാതെയാണ് പണിമുടക്കിയത്. ജനങ്ങളുടെ നികുതിപ്പണംകൊണ്ടാണ് ജീവനക്കാര്‍ ജീവിക്കുന്നതെന്നും കടകംപള്ളി സുരേന്ദ്രന് പറഞ്ഞു.
പണിമുടക്കിനിടെ കുഴഞ്ഞുവീണ് മരിച്ച ടി. സുരേന്ദ്രന്റെ വീട് സന്ദര്‍ശിച്ചശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. ഇന്നലെയാണ് തിരുവനന്തപുരം കിഴക്കേകോട്ടയിൽ കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തയത്. മാറി ഓടിയ സ്വകാര്യ ബസ് കെ.എസ്.ആര്.ടി.സി ജീവനക്കാർ തടഞ്ഞതാണ് സംഘർഷത്തിലേക്ക് നയിച്ചത്. അറസ്റ്റ് ചെയ്ത ഡിസ്ട്രിക്ട് ട്രാന്‍സ്പോര്‍ട് ഓഫീസറെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ച് പ്രതിഷേധിക്കുകയായിരുന്നു.
ആറ്റുകാൽ ഉത്സവം ആരംഭിച്ചതോടെ കെ.എസ്.ആര്.ടി.സി പ്രത്യേക സർവീസ് ആരംഭിച്ചിരുന്നു. രാവിലെ സർവീസ് നടത്താൻ ആരംഭിച്ച കെ.എസ്.ആര്.ടി.സി ബസ്സിനെ തടസപ്പെടുത്തി സ്വകാര്യ ബസ് സർവീസ് നടത്താൻ ശ്രമിച്ചു. ഇത് കെ.എസ്.ആര്.ടി.സി ഡി.ഡി.ഒ ലോപ്പസിന്റ നേതൃത്വത്തിൽ തടഞ്ഞതോടെയാണ് സംഘർഷത്തിലേക്ക് നീങ്ങിയത്. സ്വകാര്യ ബസ് ജീവനക്കാരെ പിന്തുണച്ച് പൊലീസ് രംഗത്ത് എത്തിയതോടെ ഇവര്‍ തമ്മിലായി വാക്കേറ്റം.
ഇതോടെ ഡി.ടിഒയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ പ്രതിഷേധം ഫോർട് പൊലീസ് സ്റ്റേഷന് മുന്നിലേക്ക് മാറ്റി. ഒപ്പം സിറ്റി ഡിപ്പോയിലെ സർവീസുകളെല്ലാം നിർത്തിവെച്ചു. കിഴക്കേകോട്ടയിൽ ബസുകൾ നിര്‍ത്തി ഇട്ടാണ് ജീവനക്കാർ ഫോർട്സ്റ്റേഷൻ ഉപരോധിച്ചത്. ഇതോടെ നഗരത്തിൽ ഗതാഗത കുരുക്കും അനുഭവപ്പെട്ടു