അതേസമയം ലോക്ക്ഡൌണ്‍ ലംഘിച്ചതിന് കൊല്ലത്ത് കെ.പി.സി.സി വൈസ് പ്രസിഡന്‍റ് ശൂരനാട് ശേഖരനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്
മന്ത്രി കടകംപള്ളി സുരേന്ദ്രന് പോത്തന്‍കോട് സി.ഐയുടെ ക്ലീന്‍ ചിറ്റ്. മന്ത്രി ലോക്ക് ഡൌണ്‍ ലംഘിച്ചിട്ടില്ലെന്ന് പോത്തന്‍കോട് സി.ഐ ആറ്റിങ്ങല്‍ ഡി.വൈ.എസ്.പിക്ക് റിപ്പോര്‍ട്ട് നല്‍കി. അതേസമയം ലോക്ക്ഡൌണ്‍ ലംഘനത്തിന്‍റെ പേരില്‍ കോണ്‍ഗ്രസ് നേതാവ് ശൂരനാട് രാജശേഖരനെതിരെ കേസെടുത്തു.
ഏപ്രില്‍ 27ന് പോത്തന്‍കോട് ഗവണ്‍മെന്‍റ്. യു.പി സ്കൂളില്‍ കുട്ടികള്‍ സമാഹരിച്ച തുക കൈമാറുന്ന ചടങ്ങില്‍ കടകംപള്ളി സുരേന്ദ്രന്‍ ലോക്ക്ഡൌണ്‍ ലംഘിച്ചിട്ടില്ലെന്നാണ് പോത്തന്‍കോട് സി.ഐയുടെ റിപ്പോര്‍ട്ട്.
പോത്തന്‍കോട് സി.ഐ ഗോപി റിപ്പോര്‍ട്ട് ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി ബേബിക്ക് കൈമാറി. കുട്ടികളും രക്ഷിതാക്കളും ഉള്‍പ്പെടെ നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തതാണ് വിവാദമായത്. മന്ത്രിക്കെതിരെ കോണ്‍ഗ്രസും യൂത്ത് കോണ്‍ഗ്രസും ഡി.ജി.പി.ക്ക് പരാതി നല്‍കി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി പോത്തന്‍കോട് സി.ഐയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
അതേസമയം ലോക്ക്ഡൌണ്‍ ലംഘിച്ചതിന് കൊല്ലത്ത് കെ.പി.സി.സി വൈസ് പ്രസിഡന്‍റ് ശൂരനാട് ശേഖരനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ട്രിപ്പിൾ ലോക്ഡൗൺ ലംഘിച്ചതിനാണ് പകർച്ചവ്യാധി നിരോധന നിയമപ്രകാരം ചാത്തന്നൂര്‍ പൊലീസാണ് കേസെടുത്തത്. ചാത്തന്നൂരില്‍ നിന്നെത്തി കൊല്ലം കളക്ടറേറ്റിനു മുന്നിലെ പ്രതിഷേധ സമരത്തിൽ പങ്കെടുത്തതാണ് കേസിനാധാരം.