India Kerala

ആലപ്പുഴ ജില്ലയില്‍ കൂടുതല്‍ പേര്‍ക്കെതിരെ കാപ്പ ചുമത്തും

ആലപ്പുഴ ജില്ലയിൽ ക്രിമിനൽ കുറ്റങ്ങൾ വർധിച്ച സാഹചര്യത്തിൽ ശക്തമയ നടപടികക്കൊരുങ്ങി ജില്ല പൊലീസ്. ജില്ലയിൽ കൂടുതൽ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവർക്കെതിരെ കാപ്പ ചുമത്താനുള്ള നടപടികൾ ആരംഭിച്ചു. ആലപ്പുഴയിൽ കഴിഞ്ഞ ഒരാഴ്ച്ചക്കിടെ രണ്ട് കൊലപാതകങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.

കായംകുളത്തും പുന്നപ്രയിലും നടന്ന രണ്ട് കൊലപാതകങ്ങളിലും ഉൾപ്പെട്ട പ്രതികൾ ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്ന് തെളിഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതൽ പേർക്കെതിരെ കാപ്പ ചുമത്താൻ പൊലീസ് തീരുമാനിച്ചത്. നിലവിൽ ഈ വർഷം മാത്രം 38 പേർക്കെതിരേയാണ് കാപ്പ ചുമത്തിയത്. ഇവരിൽ 10 പേർ ഇപ്പോൾ ജയലിലാണ്. ബാക്കിയുള്ളവർക്കെതിരേ നടപടികൾ സ്വീകരിച്ച് വരുകയാണെന്ന് ജില്ല പൊലീസ് മേധാവി അറിയിച്ചു. ജില്ലയിൽ പൊലീസ് പട്രോളിങ്ങ് ശക്തമാക്കി.