ഐഎസ്ആർഒ ചാരക്കേസിൽ മുൻ മുഖ്യമന്ത്രി കെ.കരുണാകാരനെ ബലിയാടാക്കുകയായിരുന്നുവെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് കെ.വി തോമസ്. കെ കരുണാകാരൻ നിരപരാധിയാണെന്ന് തെളിയും. അദ്ദേഹത്തിന് നിതി ലഭിച്ചില്ല. അദ്ദേഹത്തെ കുടുക്കാൻ പലരും ശ്രമിച്ചിരുന്നുവെന്നും കെ.വി തോമസ് കൊച്ചിയിൽ പറഞ്ഞു. ചാരക്കേസിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന സുപ്രിംകോടതിയുടെ നിർണായക വിധി പുറത്തുവന്നതിന് പിന്നാലെയാണ് കെ. വി തോമസിന്റെ വെളിപ്പെടുത്തൽ. കരുണാകരനെ ചിലർ മനഃപൂർവം കുടുക്കുകയായിരുന്നുവെന്നാണ് കെ. വി തോമസ് വ്യക്തമാക്കിയിരിക്കുന്നത്. രമൺ ശ്രീവാസ്തവയെ കരുണാകരൻ സസ്പെൻഡ് ചെയ്തത് ദുഃഖത്തോടെയായിരുന്നുവെന്നും കെ. വി തോമസ് കൂട്ടിച്ചേർത്തു.
Related News
വേങ്ങരയില് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില് ഭാര്യയുടെ കാമുകന് അറസ്റ്റില്; ബിഹാറിലെത്തി പ്രതിയെ പൊക്കി പൊലീസ്
മലപ്പുറം വേങ്ങരയില് യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില് ഭാര്യയുടെ കാമുകന് അറസ്റ്റില്. ബീഹാര് സ്വദേശി ജയ് പ്രകാശ് ആണ് വേങ്ങര പൊലീസിന്റെ പിടിയില് ആയത്. മൊബൈല് ഫോണ് വഴി ഇയാള് കൊല ആസൂത്രണം ചെയ്തെന്നാണ് പൊലീസ് കണ്ടെത്തല്. ഇക്കഴിഞ്ഞ ജനുവരി 31 നാണ് വേങ്ങര യാറംപടി പി കെ ക്വോര്ട്ടേഴ്സില് താമസിക്കുന്ന ബിഹാര് സ്വദേശി സന്ജിത് പസ്വാന് കൊല്ലപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട്, പസ്വാന്റെ ഭാര്യ പൂനം ദേവിയെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. യുവതി തനിച്ചല്ല കൃത്യം നടത്തിയതെന്ന കണ്ടെത്തലാണ് […]
സംസ്ഥാനത്ത് ആകെ വാക്സിനേഷന് 60 ശതമാനം പിന്നിട്ടു
സംസ്ഥാനത്ത് ആകെ സമ്പൂര്ണ കൊവിഡ്വാക്സിനേഷന് 60 ശതമാനം പിന്നിട്ടതായി ആരോഗ്യമന്ത്രി വീണാ ജോര്ജ്. വാക്സിനേടുക്കേണ്ട ജനസംഖ്യയുടെ 95.74 ശതമാനം പേര്ക്ക് (2,55,70,531) ആദ്യ ഡോസ് വാക്സിനും 60.46 ശതമാനം പേര്ക്ക് (1,61,48,434) രണ്ടാം ഡോസ് വാക്സിനും നല്കി. ഒന്നും രണ്ടും ഡോസ് ഉള്പ്പെടെ ആകെ 4,17,18,965 ഡോസ് വാക്സിനാണ് നല്കിയതെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ദേശീയ തലത്തില് ഒന്നാം ഡോസ് വാക്സിനേഷന് 81.22 ശതമാനവും രണ്ടാം ഡോസ് വാക്സിനേഷന് 41.94 ശതമാനവുമാകുമ്പോഴാണ് കേരളം 60 ശതമാനം പിന്നിട്ടത്. പത്തനംതിട്ട, […]
സ്വപ്നങ്ങൾ ബാക്കിയാക്കി നിദ യാത്രയായി; മൃതദേഹം സംസ്കരിച്ചു
നാഗ്പൂരിൽ മരിച്ച കേരള സൈക്കിൾ പോളോ താരം നിദ ഫാത്തിമയുടെ മൃതദേഹം കാക്കാഴം മുസ്ലീം ജമാത്ത്പള്ളിയിൽ സംസ്കരിച്ചു. മരണകാരണം കണ്ടെത്തുന്നതിന് അന്വേഷണം ഊർജിതമാക്കാൻ ശക്തമായ ഇടപെടൽ നടത്തുമെന്ന് എ എം ആരിഫ് എം പി വ്യക്തമാക്കി. സ്വപ്നങ്ങൾ ബാക്കിയാക്കി നിദ മടങ്ങുമ്പോൾ അവസാനമായി ഒരു നോക്ക് കാണാൻ നാട് ഒന്നാകെയെത്തിയിരുന്നു. സഹപാഠികൾക്കും അധ്യാപകർക്കും അത്രമേൽ പ്രിയ്യപ്പെട്ടവളായിരുന്നു ഈ പത്തുവയസുകാരി. നിതയുടെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിലെ വിശദാമ്ശങ്ങൾ ഇനിയും പുറത്തുവന്നിട്ടില്ല. കൃത്യമായ അന്വേഷണം ഉണ്ടാകുമെന്ന് സർക്കാർ പ്രതിനിധികൾ കുടുംബത്തിന് […]