എറണാകുളം എം.പി കെ.വി തോമസ് യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. സ്ഥാനമാനങ്ങളൊന്നും ആവശ്യപ്പെട്ടിട്ടില്ലെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായുണ്ടാകുമെന്നും കെ.വി തോമസ് പറഞ്ഞു.
“എന്നോട് കോണ്‍ഗ്രസ് കുടുംബം കാണിക്കുന്ന സ്നേഹത്തില്‍ നൂറ് ശതമാനം സന്തോഷവാനാണ്. ഈ തിരക്കിനിടയിലും അര മണിക്കൂര്‍ എന്നോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. എന്നോട് ഒരു വാക്ക് പറയാതിരുന്നതിലാണ് വിഷമമുണ്ടായത്. സീറ്റ് കിട്ടാത്തതില്‍ അല്ല”- കെ.വി തോമസ് പറഞ്ഞു.
എറണാകുളത്ത് ഹൈബി ഈഡനെ സ്ഥാനാര്‍ഥിയാക്കിയതിന് പിന്നാലെയാണ് കെ.വി തോമസ് പൊട്ടിത്തെറിച്ച് മാധ്യമങ്ങള്‍ക്ക് മുന്‍പിലെത്തിയത്. എന്തുകൊണ്ട് ഒഴിവാക്കിയെന്ന് അറിയില്ല. താന്‍ എന്ത് തെറ്റ് ചെയ്തെന്ന് അദ്ദേഹം ചോദിച്ചു. സ്ഥാനാര്‍ഥിയാക്കാതിരുന്നതില്‍ അല്ല, ഒഴിവാക്കിയ കാര്യം അറിയിക്കാതിരുന്നതിലായിരുന്നു ദുഖമെന്ന് പിന്നീട് അദ്ദേഹം വിശദീകരിച്ചു.