India Kerala

ശബരിമലയിൽ ആചാരലംഘകരെ നേരിടാൻ ഇത്തവണയും തയ്യാറെന്ന് കെ.സുരേന്ദ്രന്‍

ശബരിമലയിൽ ആചാരലംഘകരെ നേരിടാൻ ഇത്തവണയും തയ്യാറെന്ന് കോന്നിയിലെ ബി.ജെ.പി സ്ഥാനാർഥി കെ. സുരേന്ദ്രൻ. തെരഞ്ഞെടുപ്പിലെ ലാഭനഷ്ട കണക്കുകൾ നോക്കിയല്ല ശബരിമലയ്ക്ക് വേണ്ടി നിലകൊള്ളുന്നത്. യു.ഡി.എഫിന്റെ വോട്ടുകച്ചവട ആരോപണം പരാജയഭീതിയിലുള്ള മുൻകൂർ ജാമ്യമാണെന്നും സുരേന്ദ്രൻ പറഞ്ഞു.