കേരളത്തിൽ നടക്കുന്ന അഴിമതിയുടെ പ്രഭവ കേന്ദ്രം മുഖ്യമന്ത്രിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിയില്‍ മുഖ്യമന്ത്രിയുടെ മകള്‍ക്ക് പങ്കുണ്ട്. വീണാ വിജയനെ ചോദ്യം ചെയ്യണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
സ്വപ്ന സുരേഷിന് ഇടക്കിടക്ക് നെഞ്ചു വേദന വരുന്നത് എന്തുകൊണ്ടാണെന്ന് കെ സുരേന്ദ്രന്‍ ചോദിച്ചു. ആശുപത്രിയില്‍ സ്വപ്ന നഴ്സുമാരുടെ ഫോണ്‍ ഉപയോഗിച്ച് ഉന്നതരുമായി സംസാരിക്കുന്നു. നെഞ്ച് വേദന സ്വപ്നക്കാണോ മുഖ്യമന്ത്രിക്കാണോ എന്ന് സംശയമുണ്ടെന്നും സുരേന്ദ്രന്‍ കോഴിക്കോട് പറഞ്ഞു.