വയനാട് വന്യജീവി ആക്രമണത്തിൽ വനം വകുപ്പിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കാട്ടാന നാട്ടിലും വെള്ളാന കാട്ടിലും എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. വനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കായി കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് 32 കോടി രൂപ നൽകി. എന്നാൽ ഈ തുക ലാപ്സ് ആവുകയാണ് ഉണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.സംസ്ഥാനത്തിന് അനുവദിക്കുന്ന തുക കൈപ്പറ്റുന്നതിനുള്ള നടപടിക്രമം ഇല്ലാതായി. സംസ്ഥാനത്തുള്ളത് കാലഹരണപ്പെട്ട ദരണസംവിധാനം. വനം മന്ത്രി തന്നെ കാലഹരണപ്പെട്ടു. പൊളിച്ചു വിൽക്കേണ്ട അവസ്ഥയിലാണ് വനമന്ത്രിയും വനംവകുപ്പിലെ ഉദ്യോഗസ്ഥരുമെന്ന് കെ സുരേന്ദ്രൻ.അതേസമയം കേന്ദ്ര വനം മന്ത്രി ഭൂപേന്ദർ യാദവ് വയനാട് സന്ദർശിക്കും. വനം, പരിസ്ഥിതി മന്ത്രാലയം, മന്ത്രാലയത്തിനു കീഴിലുള്ള വൈൽഡ്ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവയിലെ വിദഗ്ധ സംഘവും മന്ത്രിക്കൊപ്പമുണ്ട്. എത്രയും പെട്ടെന്ന് ആശ്വാസം എത്തിക്കുമെന്ന് ഉറപ്പുവരുത്തുമെന്ന് ഭൂപേന്ദർ യാദവ് ഡൽഹിയിൽ പറഞ്ഞു. സർക്കാരിന്റെ കഴിവില്ലായ്മ മൂലമാണ് പ്രതിസന്ധി പരിഹരിക്കാൻ കഴിയാത്തതെന്നും കേന്ദ്രം ഇടപെടണമെന്നും ആവശ്യപ്പെട്ട് സുരേന്ദ്രൻ കേന്ദ്ര മന്ത്രിയുമായി ചർച്ച നടത്തിയിരുന്നു. തുടർന്നാണ് മന്ത്രി എത്തുന്നത്.
Related News
ആര്യൻ ഖാന് ജാമ്യമില്ല; ജാമ്യം കൊടുത്താൽ അന്വേഷണത്തെ ബാധിക്കുമെന്ന് കോടതി
ലഹരി പാർട്ടി കേസിൽ ആര്യൻ ഖാന് ജാമ്യമില്ല. ജാമ്യം നൽകിയാൽ അന്വേഷണത്തെ ബാധിക്കുമെന്ന് കോടതി പറഞ്ഞു. ആര്യൻ ഖാൻ ആർതർ ജയിലിൽ തുടരും. അർബാസ് മർച്ചന്റ്, മുൻ മുൻ ദമേച്ച എന്നിവരുടെയും ജാമ്യാപേക്ഷ കോടതി തള്ളി. ആര്യൻ ഖാന് ജാമ്യം ലഭിക്കുകയാണെങ്കിൽ അദ്ദേഹത്തിന് സമൂഹത്തെ സ്വാധീനിക്കാൻ കഴിയുമെന്നും അത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നും എൻ സി ബി കോടതിയെ അറിയിച്ചിരുന്നു. കൂടാതെ വിദേശ വ്യക്തികൾക്ക് കേസിൽ ബന്ധമുണ്ടെന്നും അന്വേഷണം മുന്നോട്ട് കൊണ്ടുപോകണമെങ്കിൽ ആര്യൻ ഖാൻ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ […]
ഉത്രാവധക്കേസ്; വിധിയില്‍ തൃപ്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്
ഉത്രാവധക്കേസില്‍ പ്രതി സൂരജിന് ലഭിച്ച ശിക്ഷാവിധിയില്‍ തൃപ്തിയെന്ന് മുന്‍ കൊല്ലം റൂറല്‍ എസ്പി എസ് ഹരിശങ്കര്‍.കോടതി വിധിയെ ബഹുമാനിക്കുന്നതായും എല്ലാ വിധികള്‍ക്കും അതിന്റേതായ വശങ്ങളുണ്ടെന്നും എസ്പി ഹരിശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. കോടതി ശിക്ഷാവിധി പ്രസ്താവിച്ച ശേഷമായിരുന്നു എസ്പിയുടെ പ്രതികരണം. ‘എല്ലാ വിധികള്‍ക്കും അതിന്റേതായ പോസിറ്റിവ് വശങ്ങളുണ്ട്. കൃത്യമായ മാനദണ്ഡങ്ങള്‍ കണക്കിലെടുത്താണ് ഇരട്ട ജീവപര്യന്തം ബഹുമാനപ്പെട്ട കോടതി വിധിച്ചിരിക്കുന്നത്. വധശിക്ഷ എന്ന രീതിക്ക് നിയമപരമായി ഒരുപാട് വശങ്ങളുണ്ട്. അതിലിടപെടാന്‍ നമുക്കവകാശമില്ല.അന്വേഷണ ഉദ്യോഗസ്ഥന് എന്ന നിലയില്‍ വിധിയില്‍ തൃപ്തരാണ്. ഫോറന്‍സ് […]
ഏറ്റെടുക്കാന്‍ പറ്റാത്ത പ്രഖ്യാപനങ്ങള്‍ നടത്തി മാതൃകയാകാന്‍ കഴിയില്ലെന്ന് കെ.എന്‍ ബാലഗോപാല്‍
ഏറ്റെടുക്കാന്‍ പറ്റാത്ത പ്രഖ്യാപനങ്ങള്‍ നടത്തി മാതൃകയാകാന്‍ കഴിയില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കയ്യടിക്ക് വേണ്ടി ഒരു കാര്യം പറഞ്ഞിട്ട് കാര്യമില്ല. ചോദ്യം അങ്ങനെ പറയാം, പക്ഷെ ഉത്തരം അങ്ങനെ പറയാന്‍ സാധിക്കില്ലെന്നും ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു. സ്മാരകങ്ങള്‍ക്കുള്ള പണം കൊണ്ട് പഠനസാമഗ്രികള്‍ വാങ്ങിക്കൂടെയെന്നും അങ്ങനെ രാജ്യത്തിന് മാതൃകയായിക്കൂടെയന്നുമുള്ള പി.സി വിഷ്ണുനാഥ് എം.എല്‍.എയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ധനമന്ത്രി. സര്‍ക്കാര്‍ പരമാവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും എന്നാല്‍ വിഷ്ണുനാഥിന്റെ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുക പ്രായോഗികമല്ലെന്നും ബാലഗോപാല്‍ കൂട്ടിച്ചേര്‍ത്തു. ആയിരക്കണക്കിന് വരുന്ന വിദ്യാര്‍ഥികള്‍ പഠന […]