കേന്ദ്ര സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് എല്ലാ മേഖലഖളെയും സ്പര്‍ശിച്ച ബജറ്റാണെന്ന് സംസ്ഥാന ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംസ്ഥാനങ്ങളെ അവഗണിക്കുന്നുവെന്ന ആരോപണത്തിന് വിരുദ്ധമായി 10 ശതമാനത്തിലധികം വര്‍ധനവാണ് വിഹിതം വര്‍ധിപ്പിച്ചെന്നും തദ്ദേശ സ്ഥാപനങ്ങളുടെ വിഹിത വര്‍നവും ഉണ്ടായിട്ടുണ്ടെന്ന് സുരേന്ദ്രന്‍ പറഞ്ഞു.
കേരളത്തിലെ എംപിമാരുടെ ആവശ്യങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇടക്കാല ബജറ്റാണെന്ന ബുദ്ധി അവര്‍ക്കില്ലേല്‍ അവര്‍ക്ക് എന്തോ തകരാര്‍ പറ്റിയിട്ടുണ്ടെന്നും കേരളത്തിലെ എംപിമാരെ പോലെ ഭൂലോക മണ്ടന്മാര്‍ ഇന്ത്യയില്‍ വേറെ എവിടെയും ഇല്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ജൂലൈയില്‍ വിശദമായ ബജറ്റ് അവതരിപ്പിക്കുമെന്ന് ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സര്‍വസാധാരണക്കാരനെയും ബാധിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. പ്രതിപക്ഷത്തിന്റെ എല്ലാ വിമര്‍ശനങ്ങളുടെയും മുന ഒടിക്കുന്ന ബജറ്റാണ്. ഇടക്കാല ബജറ്റായിട്ടും സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങളെയും പരിഗണിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നതെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.