Kerala

നിഷ്‌ക്രിയരായ നേതാക്കള്‍ ആറുമാസത്തിനപ്പുറം പോകില്ല; മുന്നറിയിപ്പുമായി കെ. സുധാകരന്‍

നിഷ്‌ക്രിയരായ നേതാക്കള്‍ ആറുമാസത്തിനപ്പുറം പോകില്ലെന്ന മുന്നറിയിപ്പുമായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. സ്വന്തം സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കുന്നവരെ പാര്‍ട്ടിക്ക് വേണോയെന്ന് ചിന്തിക്കണമെന്നും കെ. സുധാകരന്‍ പറഞ്ഞു.

ഡിസിസി പ്രസിഡന്റുമാര്‍ക്കാണ് കെ. സുധാകരന്റെ മുന്നറിയിപ്പ്. അന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുമെന്നും നടപടിയുണ്ടാകുമെന്നും കെ. സുധാകരന്‍ പറഞ്ഞു. ഇത്രയും അച്ചടക്കമില്ലാത്ത പാര്‍ട്ടി ലോകത്തെവിടെയെങ്കിലുമുണ്ടോയെന്നും കെ. സുധാകരന്‍ ചോദിച്ചു. പ്രവര്‍ത്തകര്‍ക്ക് അച്ചടക്കം പഠിക്കാന്‍ കൈപ്പുസ്തകം നല്‍കുമെന്നും കെ. സുധാകരന്‍ വ്യക്തമാക്കി.