കോൺഗ്രസിലെ തലമുറ മാറ്റം പറഞ്ഞ് ഉമ്മൻ ചാണ്ടിയുടെ ആത്മകഥ. പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് താൻ മനസ്സിൽ കണ്ടത് രമേശ് ചെന്നിത്തലയെ ആയിരുന്നുവെന്നു ഉമ്മൻ ചാണ്ടി ആത്മകഥയിൽ പറയുന്നു. കെ.സുധാകരനെ കെ.പി.സി.സി പ്രസിഡന്റ് ആക്കിയപ്പോഴും അഭിപ്രായം ചോദിച്ചില്ല എന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതൃസ്ഥാനവുമായി ബന്ധപ്പെട്ട് ഹൈക്കമ്മാൻ്റിന്റെ മനസ്സിൽ ആരെങ്കിലുമുണ്ടോ എന്ന് നേരിട്ട് അറിയാൻ ശ്രമിച്ചു. ആർക്കും നിർദ്ദേശം പറയാമെന്ന് മല്ലികാർജുൻ ഖാർഗയും നിലപാട് എടുത്തു. 21 എം.എൽ.എമാരിൽ ഭൂരിപക്ഷം പേരും രമേശ് ചെന്നിത്തലയെ പിന്തുണച്ചു. എന്നാൽ ഹൈക്കമാന്റിന്റെ മനോഗതം വേറൊന്നായിരുന്നു. അങ്ങനെ വി.ഡി. സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചു
ഡി.സി.സി പ്രസിഡന്റുമാരെ നിശ്ചയിച്ചപ്പോഴും നിർദ്ദേശിച്ച പേരുകൾ പരിഗണിച്ചില്ല. കെ.സുധാകരനെ കെ.പി.സി.സി പ്രസിഡന്റ് ആക്കിയപ്പോഴും അഭിപ്രായം ചോദിച്ചില്ല. മതിയായ ചർച്ചകൾ നടന്നുവെന്നു പിസിസി പ്രസിഡന്റ് പറഞ്ഞപ്പോൾ പ്രതികരിക്കേണ്ടി വന്നുവെന്നു വെന്നും ഉമ്മൻ ചാണ്ടി ആത്മകഥയിൽ പറയുന്നു.