മേയറെ മര്‍ദിച്ചെന്നാരോപിച്ച് കെ സുധാകരന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ കോര്‍പറേഷനില്‍ പ്രതിഷേധം. ചേംബറിലെത്തി ഇടത് കൗണ്‍സിലര്‍മാര്‍ മര്‍ദിച്ചെന്നാണ് പരാതി. മേയര്‍ സുമാബാലകൃഷ്ണനെ ആശുപത്രകിയിലേക്ക് മാറ്റി. കഴിഞ്ഞ കുറച്ച് ദിവസമായി മേയറുടെ നടപടിക്കെതിരെ കോര്‍പറേഷന്‍ ഓഫീസിന് മുന്നില്‍ ഒരു വിഭാഗം ജീവനക്കാര്‍ സമരത്തിലാണ്. ഈ പ്രശ്‌നം പരിഹരിക്കാനെത്തിയതായിരുന്നു എല്‍.ഡി.എഫിന്റെ കൗണ്‍സിലര്‍മാര്‍. എന്നാല്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ മേയറെ മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.
![](https://i0.wp.com/malayalees.ch/wp-content/uploads/2020/02/kannur-corporation.jpg?resize=1200%2C600&ssl=1)