എ.ഐ ക്യാമറകൾക്കെതിരെ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ. ട്രാഫിക് പരിഷ്കാരങ്ങൾ മാറ്റിവെക്കണമെന്ന് കെ സുധാകരൻ പറഞ്ഞു. ട്രാഫിക് നിയമങ്ങളെക്കുറിച്ച് യാതൊരു ബോധവൽക്കരണവും നടത്താതെയാണ് സർക്കാർ മുക്കിലും മൂലയിലും ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. തീരുമാനം ജനങ്ങളെ കുത്തിപ്പിഴിയാനാണ്. പിഴയും സ്പീഡ് പരിധിയും ഉൾപ്പെടെയുള്ളവ ജനങ്ങൾക്ക് വ്യാപക ആശയക്കുഴപ്പം ഉണ്ടാകുന്നു. സർക്കാറിനുള്ളത് വാഹന ഉടമകളെ കുഴിയിൽ ചാടിച്ച് പണം പിരിക്കണമെന്ന ഉദ്ദേശം മാത്രമെന്നും സുധാകരൻ കുറ്റപ്പെടുത്തി.
Related News
തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് കിടന്ന യുവതിയെ ആശുപത്രി അറ്റൻഡർ പീഡിപ്പിച്ചു; കേസെടുത്ത് പൊലീസ്
ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ആശുപത്രി ജീവനക്കാരൻ പീഡിപ്പിച്ചതായി പരാതി. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി അറ്റൻഡർക്ക് എതിരെ കേസ് എടുത്തു. രണ്ടു ദിവസം മുൻപ് ആണ് കേസിന് ആസ്പദമായ സംഭവം. തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകൾക്കകമാണ് പീഡനത്തിന് ഇരയായത്. യുവതി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ കോളേജ് പൊലീസാണ് ആശുപത്രി ജീവനക്കാരനെതിരെ കേസെടുത്തത്.
ഡ്രൈവിങ് സ്കൂളുകള്‍ തുറക്കാന്‍ അനുമതി
അടുത്ത തിങ്കളാഴ്ച മുതൽ പ്രവർത്തനം തുടങ്ങാമെന്നും കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചെന്നും മന്ത്രി എ കെ ശശീന്ദ്രന് സംസ്ഥാനത്ത് ഡ്രൈവിങ് സ്കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി. അടുത്ത തിങ്കളാഴ്ച മുതൽ പ്രവർത്തനം തുടങ്ങാമെന്നും കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചെന്നും മന്ത്രി എ കെ ശശീന്ദ്രന് പറഞ്ഞു. ഒരാളെ മാത്രമേ പരിശീലനത്തിനായി ഒരു സമയം വാഹനത്തിൽ കയറ്റാവൂ. തിങ്കളാഴ്ചക്കുള്ളിൽ വാഹനങ്ങളും സ്ഥാപനങ്ങളും അണുമുക്തമാക്കണമെന്നും മന്ത്രി പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങളും ലോക്ക്ഡൌണും കാരണം ഡ്രൈവിങ് സ്കൂളുകള്‍ മാസങ്ങളായി അടഞ്ഞുകിടക്കുകയായിരുന്നു. വിവിധ […]
യു.ഡി.എഫ് നേതൃയോഗം ഇന്ന്; സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കും തുടക്കമാവും
നിയമസഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാനായി യു.ഡി.എഫ് നേതൃയോഗം ഇന്ന് ചേരും. സീറ്റ് വിഭജനത്തിന്റെ പ്രാഥമിക ചര്‍ച്ചകള്‍ക്കും തുടക്കമാവും. പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ കേരള യാത്ര സംഘടിപ്പിക്കുന്നതും യോഗം ചര്‍ച്ച ചെയ്യും. പ്രചാരണ തന്ത്രങ്ങള്‍ക്കായി പ്രത്യേക സമിതിയെ നിയോഗിക്കാനുള്ള തീരുമാനവും ഇന്നുണ്ടാവും. തകൃതിയായി സീറ്റ് വിഭജന ചര്‍ച്ച പൂര്‍ത്തിയാക്കണം. അകന്നു നില്ക്കുന്ന സാമൂഹിക വിഭാഗങ്ങളെ വീണ്ടും സ്വന്തം പാളയത്തിലേക്ക് എത്തിക്കണം. തിരക്കിട്ട കരുനീക്കങ്ങളാണ് യു.ഡി.എഫ് കാംപില്‍. നിലവിലെ സാഹചര്യങ്ങള്‍ പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയില്‍ ചേരുന്ന യുഡിഎഫ് […]