മീഡിയവൺ സംപ്രേഷണം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞതില്‍ കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരന് പ്രതിഷേധമറിയിച്ചു. ജനാധിപത്യത്തിന്റെ മുന്നേറ്റം തന്നെ നാലാം തൂണുകൾ ആയ മാധ്യമങ്ങളുടെ കരുത്തും സ്വാതന്ത്ര്യവുമാണെന്നും നരേന്ദ്രമോദി സർക്കാരിന്റെ പിൻവാതിൽ ഉത്തരവുകൾ വഴി മാധ്യമങ്ങൾക്ക് കൂച്ചുവിലങ്ങ് അണിയിക്കാൻ ഉള്ള ശ്രമങ്ങൾ ജനാധിപത്യ ഇന്ത്യ പരാജയപ്പെടുത്തുമെന്നും സുധാകരന് പറഞ്ഞു. ജനാധിപത്യത്തിൽ പ്രതിഷേധ ശബ്ദങ്ങൾ ഉണ്ടാകണം. അവയെ നിരോധിക്കുന്നത് ഭീരുത്വമാണെന്ന് പറഞ്ഞ സുധാകരന് നിയമ നടപടികളുമായി മുന്നോട്ട് പോകുന്ന മീഡിയ വൺ ചാനൽ പ്രവർത്തകർക്ക് ഐക്യദാർഢ്യമറിയിച്ചു. പത്രങ്ങളുടെ എഡിറ്റേഴ്സ് കോൺഫറൻസില്‍ ജവഹർലാൽ നെഹ്രു നടത്തിയ പ്രഭാഷണം ഓര്‍മിപ്പിച്ചാണ് സുധാകരന് മീഡിയാ വണ്ണിന് പിന്തുണയറിയിച്ചത്.
Related News
തിയറ്ററുകളിലെ സിനിമാ പ്രദര്‍ശനം വൈകിയേക്കും
തിയറ്ററുകളിലെ സിനിമാ പ്രദര്‍ശനം വൈകിയേക്കും. തിയറ്റര്‍ ഉടമകള്‍ ഇത് സംബന്ധിച്ച് ആശങ്കയിലാണ്. നിര്‍മാതാക്കളും വിതരണക്കാരുമായി ചൊവ്വാഴ്ച തിയറ്റര്‍ ഉടമകള്‍ ചര്‍ച്ച നടത്തും. ഇളവുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ അനുകൂല സമീപനം സ്വീകരിക്കണമെന്നും എക്സിബിറ്റേഴ്സ് ആവശ്യപ്പെട്ടു. വിനോദ നികുതിയും വൈദ്യുതി ഫിക്സ്ഡ് ചാര്‍ജും ഒഴിവാക്കണമെന്നാണ് ആവശ്യം. സിനിമാ പ്രദര്‍ശനം സംബന്ധിച്ച അന്തിമ തീരുമാനം ചൊവ്വാഴ്ചയെന്നും തിയറ്റര്‍ ഉടമകള്‍. സിനിമാ തിയറ്ററുകള്‍ ജനുവരി അഞ്ച് മുതല്‍ തുറക്കുമെന്നായിരുന്നു വിവരം. കര്‍ശന മാര്‍ഗനിര്‍ദേശങ്ങളോടെ പ്രവര്‍ത്തിക്കാനാണ് അനുമതി. സീറ്റിന്റെ പകുതി പേര്‍ക്ക് മാത്രമേ തിയറ്ററുകളില്‍ […]
റെയിൽവേയിൽ ജനമൈത്രി പൊലീസ് സംവിധാനം ഏർപ്പെടുത്തുമെന്ന് സർക്കാർ
ട്രെയിനിൽ യുവതി ആക്രമിക്കപ്പെട്ട കേസിന് പിന്നാലെ സ്ത്രീ സുരക്ഷയ്ക്കായി റെയിൽവേയിൽ ജനമൈത്രി പൊലീസ് സംവിധാനം ഏർപ്പെടുത്തുമെന്ന് സർക്കാർ. ഹൈക്കോടതിയിലാണ് നിലപാടറിയിച്ചത്. കേസിലെ പ്രതിയെ തിരിച്ചറിഞ്ഞതായും ഉടൻ പിടിയിലാകുമെന്നും സർക്കാർ വ്യക്തമാക്കി. അതേസമയം ,ട്രെയിനിൽ അതിക്രമങ്ങൾ തടയാൻ റെഡ് ബട്ടൺ സംവിധാനം ഏർപ്പെടുത്തണമെന്നും ഇതുവഴി അതിക്രമത്തിന് ഇരയാക്കുന്നവർക്ക് പെട്ടെന്ന് തന്നെ ട്രെയിനിലെ ലോക്കോ പൈലറ്റിനെയും ഗാർഡിനേയും വിവരം അറിയിക്കാനാകുമെന്നും സർക്കാർ ചൂണ്ടിക്കാട്ടി. ഇതിനിടെ യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി.ആറാഴ്ചയ്ക്കകം മാർഗനിർദ്ദേശങ്ങൾ സമർപ്പിക്കണം. […]
മാസ വരുമാനത്തിൽ നില മെച്ചപ്പെടുത്തി കെഎസ്ആർടിസി ; ജീവനക്കാർക്ക് ശമ്പളം നൽകാനുള്ള തുക അനുവദിച്ച് സർക്കാർ
മാസ വരുമാനത്തിൽ നില മെച്ചപ്പെടുത്തി കെഎസ്ആർടിസി. സെപ്റ്റംബർ മാസം 86.98 കോടി രൂപയാണ് കെഎസ്ആർടിസിയുടെ മാസ വരുമാനം. കൊവിഡ് പ്രതിസന്ധിക്ക് ശേഷം ആദ്യമായാണ് ഇത്രയധികം വരുമാനം ലഭിക്കുന്നത്. ഇതിനിടെ കെ എസ് ആർ ടി സി ജീവനക്കാർക്ക് ശമ്പളം നൽകാനുള്ള തുക സർക്കാർ അനുവദിച്ചു. 80 കോടി രൂപയാണ് ശമ്പളം നൽകാൻ അനുവദിച്ച് സർക്കാർ ഉത്തരവായത്. കെ എസ് ആർ ടി സി ജീവനക്കാരെ സംബന്ധിച്ച് ഏറ്റവും ആശ്വാസകരമായ വാർത്തയാണ് പുറത്ത് വരുന്നത്.കഴിഞ്ഞ മാസത്തെ ശമ്പള വിതരണവുമായി […]