Kerala

വടക്കഞ്ചേരി അപകടം ; സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.രാജൻ

പാലക്കാട് അപകടവുമായി ബന്ധപ്പെട്ട് കൃത്യമായ ഏകോപനം നടക്കുകയാണെന്ന് റവന്യൂ മന്ത്രി കെ രാജന്‍. മന്ത്രിതല ഏകോപനം പാലക്കാട്, തൃശൂര്‍ കേന്ദ്രീകരിച്ച് മന്ത്രിമാരായ എംബി രാജേഷും കെ രാധാകൃഷ്ണനും നിര്‍വഹിച്ച് വരികയാണ്. ജില്ലാകളക്ടര്‍മാരെ ഏകോപിപ്പിച്ച് തിരുവനന്തപുരത്ത് നിന്ന് വകുപ്പുതല ഏകോപനം നടത്തുന്നുണ്ട്. പൊലീസ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി പോസ്റ്റുമോർട്ടം നടപടികള്‍ക്ക് വേഗം വര്‍ധിപ്പിക്കാന്‍ ക‍ഴിയുമെന്നും റവന്യൂമന്ത്രി വ്യക്തമാക്കി.

വടക്കഞ്ചേരി ബസ് അപകടത്തിൽ പ്രതികരണവുമായി ഗതാഗതമന്ത്രി ആന്റണി രാജു. ഡ്രൈവർമാരുടെ ഡ്രൈവിങ് പശ്ചാത്തലം, എക്‌സ്പീരിയൻസ് തുടങ്ങിയവ വളരെ പ്രാധാന്യത്തോടെ കാണണമെന്ന് മന്ത്രി പ്രതികരിച്ചു. വിനോദയാത്ര പോകുന്ന ബസിന്റെ വിവരങ്ങൾ ആർടിഒ ഓഫീസിൽ കൈമാറാൻ ശ്രദ്ധിക്കണം.

അതേസമയം പാലക്കാട് വാഹനാപകടത്തിൽ കൊല്ലപ്പെട്ടത് ഒമ്പത് പേരെന്ന് മന്ത്രിമാരായ കെ രാധാകൃഷ്ണനും എംബി രാജേഷും പ്രതികരിച്ചു.അപകടത്തിൽപ്പെട്ട ടൂറിസ്റ്റ് ബസിലുണ്ടായിരുന്നവരുടെ പരുക്ക് ഗുരുതരമല്ല. കെഎസ്ആർടിസി ബസിലുണ്ടായിരുന്നവരുടെ പരുക്കാണ് കുറേക്കൂടി ഗുരുതരമെന്നും മന്ത്രിമാർ അറിയിച്ചു.