ജെ.എസ്.എസ് നേതാവ് കെ.ആർ ഗൗരിയമ്മയ്ക്ക് ഇന്ന് നൂറ്റിയൊന്നാം പിറന്നാൾ. രാവിലെ 11ന് ആലപ്പുഴ ശക്തി ഓഡിറ്റോറിയത്തിൽ ക്രമീകരിച്ചിട്ടുളള ചടങ്ങിൽ ഗൗരിയമ്മ പിറന്നാൾ കേക്ക് മുറിക്കും. ജന്മശതാബ്ദി ആഘോഷങ്ങൾ മുഖ്യമന്ത്രി പിറണായി വിജയൻ ഉദ്ഘാടനം ചെയ്യും. കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി, സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും. ‘ഗൗരിയമ്മ ഒരു പഠനം’ എന്ന പുസ്തകത്തിന്റെ പ്രകാശനവും ചടങ്ങിലുണ്ടാകും. 3000 പേർക്ക് പിറന്നാൾ സദ്യയും ഒരുക്കുന്നുണ്ട്.
