മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര് ടിക്കാറാം മീണക്കെതിരെ കെ. മുരളീധരൻ എം.പി. തെരഞ്ഞെടുപ്പിൽ പരസ്യനിലപാട് സ്വീകരിക്കുന്നത് സമുദായ സംഘടനകളുടെ ഇഷ്ടമാണ്. സമുദായ സംഘടനകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത് ശരിയല്ല, കമ്മീഷൻ നോട്ടീസിന് സംഘടനകൾ മറുപടി പറയുമെന്നും മുരളീധരന് തിരുവനന്തപുരത്ത് പറഞ്ഞു.
Related News
സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്
നെടുങ്കണ്ടം കസ്റ്റഡി മരണത്തില് സര്ക്കാരിനെതിരേ പ്രതിഷേധം ശക്തമാകുന്നതിനിടെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന് ആന്തൂര്, പി.ജെ ആര്മി വിഷയങ്ങളിലെ പി.ജയരാജന്റെ വിവാദ അഭിമുഖവും സി.പി.എം ചര്ച്ച ചെയ്തേക്കും. ആന്തൂരില് പാര്ട്ടി നിലപാടിനു വിരുദ്ധമായ നിലപാടാണ് ഒരു വാരികയ്ക്കു നല്കിയ അഭിമുഖത്തില് ജയരാജന് സ്വീകരിച്ചത്. തെരഞ്ഞെടുപ്പ് തോല്വിയുടെ കാരണങ്ങള് വിശദീകരിക്കാനുള്ള തെക്കന് മേഖലാ റിപ്പോര്ട്ടിംഗും ഇന്നു നടക്കും. തിരുവനന്തപുരം എ.കെ.ജി ഹാളില് നടക്കുന്ന റിപ്പോര്ട്ടിംഗില് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പങ്കെടുക്കും.
ജില്ലയിലെ ദേശീയ പാത നിർമാണം 2024 മെയ് 15നുള്ളിൽ പൂർത്തീകരിക്കും; മന്ത്രി പി.എ മുഹമ്മദ് റിയാസ്
കാസർഗോഡ് ജില്ലയിലെ ദേശീയ പാത വികസന പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുകയാണെന്നും 2024 മെയ് 15നുള്ളിൽ പൂർത്തീകരിക്കുമെന്നും പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കാസർഗോഡ് പുതിയ ബസ് സ്റ്റാന്റിൽ മേൽപ്പാലം നിർമാണ പുരോഗതി നേരിൽ കണ്ടു വിലയിരുത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ 9 ജില്ലകളിലും അതിവേഗമാണ് നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. കേരളത്തിലെ ജനങ്ങളുടെ ചിരകാല സ്വപ്നമാണ് ദേശീയ പാത. ദേശീയ പാത അതോറിറ്റി ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്. കുമ്പളയിലെ മേൽപ്പാലം 2022 […]
തദ്ദേശ തെരഞ്ഞെടുപ്പിലെ സംവരണ വാർഡ് നിർണ്ണയം; ഹരജികള് ഹൈക്കോടതി തള്ളി
തദ്ദേശ തെരഞ്ഞെടുപ്പിൽ സംവരണ സീറ്റുകള് നിര്ണയിച്ചത് ചോദ്യം ചെയ്തുള്ള ഹരജികൾ ഹൈക്കോടതി തള്ളി. 87 ഹരജികളാണ് തള്ളിയത്. തെരഞ്ഞെടുപ്പ് ഷെഡ്യൂൾ വന്ന ശേഷമാണ് ഹരജിക്കാർ കോടതിയെ സമീപിച്ചതെന്നും ഇതിൽ ഇടപെടുന്നത് ശരിയല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി ഹരജികൾ തളളിയത്. തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പില് തുടര്ച്ചയായി മൂന്നു തവണ സംവരണ സീറ്റായി നിശ്ചയിച്ച നടപടി ചോദ്യം ചെയ്തായിരുന്നു ഹരജികള് സമർപ്പിച്ചത്. ഇത്തരത്തില് സംവരണ സീറ്റുകള് നിശ്ചയിക്കുന്നതിലൂടെ പൊതുവിഭാഗത്തിലുള്ളവരുടെ അവസരം നഷ്ടപ്പെടുകയാണെന്ന് പരാതി ഉയര്ന്നിരുന്നു. 100-ലധികം വാർഡുകളെ ബാധിക്കുന്നതായിരുന്നു ഹരജികള്. ദീര്ഘകാലത്തേക്ക് […]