മോദിയെക്കുറിച്ച പരാമര്‍ശത്തില്‍ കെ.പി.സി.സി പരസ്യപ്രസ്താവനകള്‍ വിലക്കിയിട്ടും ശശി തരൂരിനെ വിമര്‍ശിച്ച് വീണ്ടും കെ മുരളീധരന് എം.പി. ആത്മാഭിമാനമുള്ള ആര്‍ക്കും മോദിയെ പ്രശംസിക്കാനാവില്ലെന്ന് മുരളീധരന്. ഓക്സ്ഫോര്‍ഡ് ഇംഗ്ലീഷ് അറിയില്ലെങ്കിലും പാര്‍ലമെന്റില്‍ തങ്ങള്‍ക്കാവും വിധം മോദിയെ വിമര്‍ശിച്ചിട്ടുണ്ടെന്നും മുരളീധരന് പ്രതികരിച്ചു.
ശശി തരൂരിന്റെ വിശദീകരണം സ്വീകരിച്ച് കെ.പി.സി.സി വിവാദം അവസാനിപ്പിച്ചെങ്കിലും മുരളീധരന് പിന്നോട്ടില്ല. മോദിപ്രശംസ പാടില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് മുരളീധരന് വ്യക്തമാക്കി. ബി.ജെ.പിക്കാര്‍ക്ക് പോലും പ്രശംസിക്കാന്‍ കഴിയാത്ത തരം വൃത്തികെട്ട ഭരണമാണ് മോദിയുടേത്. മന്മോഹന് സിങ്ങിനെ ഇടക്കിടെ പ്രശംസിച്ചിട്ടല്ല ബി.ജെ.പി അധികാരത്തിലെത്തിയത്.
തിരുവനന്തപുരം കോണ്‍ഗ്രസ് മണ്ഡലമാണ്. കേരളത്തില്‍ ഇത്തവണ വിജയിച്ചത് മോദിക്കെതിരായ വികാരം കൊണ്ടാണ്. വിവാദത്തില്‍ ഹൈക്കമാന്‍ഡ് ഇടപെട്ടിട്ടില്ല. തരൂരിന്റെ വിശദീകരണം കണ്ടില്ലെന്നും തനിക്ക് പറയാനുള്ളത് കെ.പി.സി.സിയെ അറിയിച്ചിട്ടുണ്ടെന്നും മുരളീധരന് കൂട്ടിച്ചേര്‍ത്തു.