India Kerala

വട്ടിയൂര്‍ക്കാവില്‍ കെ. മോഹന്‍കുമാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായേക്കും

വട്ടിയൂര്‍ക്കാവില്‍ കെ. മോഹന്‍കുമാര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായേക്കും. പാലക്കാടുണ്ടായിരുന്ന മോഹന്‍കുമാറിനെ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. പ്രതിഷേധം ശക്തമായതിനെത്തുടര്‍ന്നാണ് എന്‍. പീതാംബരകുറുപ്പിനെ മാറ്റി മോഹന്‍കുമാറിനെ സ്ഥാനാര്‍ഥിയാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തീരുമാനിച്ചത്.ഡി.സി.സിയും അടൂർ പ്രകാശും തമ്മിലുള്ള തർക്കമാണ് കോന്നി സ്ഥാനാർഥി നിർണ്ണയത്തിൽ കോൺഗ്രസ് നേതൃത്വത്തെ കുഴക്കുന്നത്.