വടകരയില് കെ.കെ രമ യു.ഡി.എഫ് സ്ഥാനാര്ഥിയാകണമെന്ന് ആഗ്രഹിക്കുന്നുവെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി. രാഷ്ട്രീയ കൊലപാതകങ്ങൾ കേരളമൊട്ടാകെ ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമ്പോൾ അതിന്റെ ഏറ്റവും വലിയ ജീവിക്കുന്ന ഇരയായ കെ.കെ രമയെക്കാൾ രക്തക്കൊതിയന്മാരെ വിറളിപിടിപ്പിക്കാൻ മറ്റാർക്ക് കഴിയും? ഇരയും വേട്ടക്കാരനും തമ്മിലുള്ള ജനാധിപത്യ പോർക്കളത്തിന് അരങ്ങൊരുങ്ങട്ടെ എന്നാഗ്രഹിക്കുന്നു. തീരുമാനം കോൺഗ്രസ്സിന്റേതാണ്. കാത്തിരിക്കുന്നുവെന്ന് ഷാജി ഫേസ്ബുക്ക് പോസ്റ്റില് വ്യക്തമാക്കി.
Related News
കോവിഡ് വ്യാപനത്തില് റഷ്യ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് അമേരിക്ക
ഇതിനായി റഷ്യൻ രഹസ്യാന്വേഷണ വിഭാഗം മൂന്ന് ഇംഗ്ലീഷ് ഭാഷാ വെബ്സൈറ്റുകൾ ഉപയോഗിക്കുന്നുണ്ട് കോവിഡ് വ്യാപനത്തില് റഷ്യ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതായി അമേരിക്ക. ഇതിനായി റഷ്യൻ രഹസ്യാന്വേഷണ വിഭാഗം മൂന്ന് ഇംഗ്ലീഷ് ഭാഷാ വെബ്സൈറ്റുകൾ ഉപയോഗിക്കുന്നുണ്ടെന്നും മോസ്കോയിലെ മിലിട്ടറി ഇന്റലിജൻസ് സർവീസിൽ ഉയർന്ന സ്ഥാനങ്ങൾ വഹിച്ച രണ്ട് പേര് തെറ്റായ വിവര പ്രചാരണത്തിന് ഉത്തരവാദികളാണെന്നും യു.എസ് ആരോപിച്ചു. ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 6 ലക്ഷത്തിഅറുപതിനായിരം കവിഞ്ഞു. ഒരു കോടി അറുപത്തെട്ട് ലക്ഷത്തിലധികം പേര്ക്ക് ഇതുവരെ രോഗം […]
തിരുവനന്തപുരത്ത് അനിവാര്യമായ ഇളവുകൾ ഉണ്ടാകും : മന്ത്രി കടകംപള്ളി സുരേന്ദ്രൻ
ജനജീവിതം സാധാരണ ഗതിയിലേക്ക് കൊണ്ടുവരുന്നതിന് അനിവാര്യമായ ഇളവുകൾ ഉണ്ടാകുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തിരുവനന്തപുരത്ത് ജില്ലയിലെ കൊവിഡ് സാഹചര്യം വിലയിരുത്താൻ മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിൽ അവലോകന യോഗം ചേർന്നതിന് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. അന്തിമ തീരുമാനം വൈകുന്നേരം ഉണ്ടാകും. കൂടുതൽ രോഗബാധിതരുള്ള ജില്ലയാണ് തിരുവനന്തപുരം. ജില്ലയിൽ ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും അതിനാൽ ഇളവുകൾ അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. കണ്ടയിൻമെന്റ് സോണുകൾ അല്ലാത്തിടത്ത് പൊതുഗതാഗതത്തിന് ശുപാർശ നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. അന്തിമ തീരുമാനം […]
സിൽവർ ലൈൻ, പുതിയ വിജ്ഞാപനം ഉടൻ; കെ റെയിൽ
സിൽവർ ലൈൻ സാമൂഹികാഘാത പഠനത്തിൽ പുതിയ വിജ്ഞാപനം ഉടനെന്ന് കെ റെയിൽ. നിലവിലെ പഠനങ്ങൾ ക്രോഡീകരിക്കുന്നുണ്ടെന്ന് ചോദ്യോത്തര പരിപാടിയിൽ വിശദീകരണം നൽകി. പദ്ധതിയുടെ ഡിപിആർ റെയിൽവേയുടെ പരിഗണനയിലെന്ന് കെ റെയിൽ വ്യക്തമാക്കി. റെയിൽവേ പൂർണമായും തൃപ്തരായാൽ മാത്രമേ അനുമതി ലഭിക്കുകയുള്ളു. ഡിപിആറിൽ പറയുന്ന നിരക്കിൽ പദ്ധതി പൂർത്തിയാക്കാനാകില്ല. റെയിൽവേ അനുമതി നൽകുന്നത് അനുസരിച്ച് നിർമ്മാണ പ്രവർത്തിക്ക് തുക കൂടുമെന്ന് കെ റെയിൽ വ്യക്തമാക്കി. സാമൂഹികയാഘാത പഠനത്തിനായി സർക്കാർ നിശ്ചയിച്ച് നൽകിയ കാലാവധി ഒമ്പത് ജില്ലകളിൽ അവസാനിച്ചു. പഠനം […]