രാഷ്ട്രീയ കേരളം ഏറെ ഉറ്റുനോക്കിയ വടകര മണ്ഡലത്തിൽ വിജയക്കൊടി പാറിച്ച് കെ.കെ.രമ. എൽഡിഎഫ് സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രനെ ഏഴായിരത്തിലധികം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കെ.കെ.രമയുടെ ചരിത്ര വിജയം.
എൽഡിഎഫിൽ നിന്ന് എൽജെഡി കളത്തിലിറങ്ങിയ പോരാട്ടത്തിൽ കെ.കെ.രമയുടെ വിജയം എൽഡിഎഫിന് വലിയ രാഷ്ട്രീയ തിരിച്ചടിയാണ്.
ഏറെ ചർച്ച ചെയ്യപ്പെട്ട ടി.പി.ചന്ദ്രശേഖരൻ വധത്തെ തുടർന്നാണ് ടിപി ചന്ദ്രശേഖരന്റെ ഭാര്യ കൂടിയായ കെ.കെ.രമ ആർഎംപിഐ-യുടെ നേതൃത്വം ഏറ്റെടുക്കുന്നത്. സിപിഐഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെയും, ഇടതുപക്ഷ നിലപാടുകൾക്ക് എതിരെയും ശബ്ദമുയർത്തി പൊതു പ്രവർത്തന രംഗത്ത് കെ.കെ.രമ സജീവ സാന്നിധ്യമായിരുന്നു.
ഇത്തവണ മത്സരരംഗത്തുണ്ടാകില്ലെന്ന് കെ.കെ.രമ പറഞ്ഞിരുന്നുവെങ്കിലും രമ മത്സരിച്ചാൽ മാത്രമേ ആർഎംപിഐക്ക് പിന്തുണ നൽകൂ എന്ന യുഡിഎഫ് നിലപാടിനെ തുടർന്ന് മത്സര രംഗത്തേക്ക് വരികയായിരുന്നു.
എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രന്‍ രണ്ടാം സ്ഥാനത്തേക്കും എന്‍ഡിഎയുടെ എം. രാജേഷ് കുമാര്‍ മൂന്നാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. മുന്നണിമാറ്റം ഏറെ ചര്‍ച്ചയായിരുന്ന മണ്ഡലമായിരുന്നു വടകര. യുഡിഎഫ് വിട്ട് എൽഡിഎഫിലേക്കെത്തിയ എൽജെഡിക്ക് വടകര സീറ്റ് എൽഡിഎഫ് നൽകുകയായിരുന്നു.