മുൻ ന്യായാധിപൻ ജമാ അത്തെ ഇസ്‌ലാമിയുടെ നാവായി മാറുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവനക്കെതിരെ ജസ്റ്റിസ് കമാല്‍ പാഷ. പൌരത്വ നിയമഭേദഗതിയെ മുഖ്യമന്ത്രി അനുകൂലിക്കുന്നതായി സംശയമുണ്ട്.എതിർക്കുന്നവർക്കൊപ്പമെന്ന് വരുത്തി തീർക്കുകയും പിന്നിൽ നിന്ന് അനുകൂലിക്കുകയും ചെയ്യുന്നു.മുഖ്യമന്ത്രിക്ക് ചിലപ്പോള്‍ നരേന്ദ്ര മോദിയെയും ഭരണകൂടത്തേയും ഭയം കാണും, തനിക്ക് അത്തരം ഭയമില്ല.
വാളയാർ, മാവോയിസ്റ്റ് കൊലപാതകം, യു എ പി എ കേസിൽ നിലപാടെടുത്തതിന്റെ പേരിലാവും പിണറായി വിജയന്‍റെ വിമര്‍ശനമെന്നും കെമാല്‍ പാഷ മീഡിയവണിനോട് പറഞ്ഞു.