മുതിർന്ന പത്ര പ്രവർത്തകനും, സിപിഐ നേതാവ് സി ഉണ്ണിരാജയുടെ മകനും, സി പി ഐ നേതാവും ആയിരുന്ന യു വിക്രമൻ അന്തരിച്ചു. ജനയുഗം കോർഡിനേറ്റിംഗ് എഡിറ്റർ, നവയുഗം പത്രാധിപ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം പി ആർ എസ് ഹോസ്പിറ്റലിൽ അല്പം മുൻപ് ആയിരുന്നു അന്ത്യം.
Related News
ആദിവാസി വഞ്ചനയുടെ മറയൂര്‍
ആദിവാസി ക്ഷേമത്തിനായി വകയിരുത്തിയ ലക്ഷങ്ങള്‍ ഉദ്യോഗസ്ഥ ലോബി തട്ടിയെടുത്തതിന്റെ തെളിവുകള്‍ പുറത്ത്. മറയൂരില്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എന്‍. സുധാകരന്റെ നേതൃത്വത്തില്‍ നടത്തിയത് വന്‍ കൊള്ളയാണെന്ന് പട്ടിക വര്‍ഗ വകുപ്പിന്റെ ആഭ്യന്തര പരിശോധനാ വിഭാഗം കണ്ടെത്തി. ആദിവാസി മേഖലയിലെ ശിശുമരണങ്ങളുടെ പശ്ചാത്തലത്തില്‍ നടപ്പിലാക്കിയ ജനനി ജന്മരക്ഷാ പദ്ധതി,ഭവന പദ്ധതിയായ ലൈഫ് മിഷന് തുടങ്ങിയവയ്ക്ക് നീക്കി വെച്ച പണമാണ് ഉദ്യോഗസ്ഥരും ഇടനിലക്കാരും കൂടി തട്ടിയെടുത്തത്. മറയൂര്‍ മോഡല്‍ അഴിമതിയുടെ വിശദാംശങ്ങള്‍ മാധ്യമം ആഴ്ച പതിപ്പ് പുറത്ത് വിട്ടു. ഇന്ന് […]
‘കോൺഗ്രസിന് മികച്ച സേവനം നൽകിയവർ രാജിവയ്ക്കുന്നതിൽ ദുഃഖമുണ്ട്; രാജ്മോഹൻ ഉണ്ണിത്താൻ
മുതിർന്ന നേതാവ് ഗുലാം നബി ആസാദിനെ പിന്തുണച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപി. ആസാദ് രാജിവച്ച സാഹചര്യം നേതൃത്വം പരിശോധിക്കണം. കോൺഗ്രസിന് മികച്ച സേവനം നൽകിയ നേതാവ് രാജിവയ്ക്കുന്നതിൽ ദുഃഖമുണ്ട്. നാളെ വർക്കിംഗ് കമ്മിറ്റി നടക്കാനിരിക്കെയാണ് രാജിയെന്നത് ദൌർഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. പോകുന്നവർ പോകട്ടെ എന്ന നിലപാട് ശരിയല്ല. അഭിപ്രായ വ്യത്യാസങ്ങൾ ചർച്ച ചെയ്യാൻ നേതൃത്വം തയ്യാറാകണം. ഓരോ നേതാക്കളും പോകുമ്പോൾ സന്തോഷിക്കുക അല്ല വേണ്ടത്. ഗുലാം നബി ആസാദ് പാർട്ടി വിടാനുള്ള നാല് കാരണങ്ങൾ സോണിയ ഗാന്ധി […]
മന്‍സൂര്‍ വധക്കേസ്; ഇന്ന് കൂടുതല്‍ പേരുടെ മൊഴിയെടുക്കും
പാനൂർ മന്‍സൂർ വധക്കേസില്‍ അന്വേഷണം തുടരുന്നു. സ്പർജൻ കുമാർ ഐ.പി.എസിന്റെ നേതൃത്വത്തിലുള്ള സംഘം കൂടുതൽ പേരുടെ മൊഴിയെടുക്കും. മറ്റ് പ്രതികളെ വേഗത്തിൽ പിടികൂടാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇന്നലെ മൻസൂറിന്റെ വീട്ടിലെത്തി സംഘം മൊഴി രേഖപ്പെടുത്തിയിരുന്നു. കേസിലെ രണ്ടാം പ്രതി രതീഷിന്റെ മരണത്തിലെ ദുരൂഹത കണ്ടെത്താനുള്ള അന്വേഷണം കോഴിക്കോട് ജില്ലാ ക്രൈം ബ്രാഞ്ചും വേഗത്തിലാക്കും. രതീഷിന്റെ ആന്തരികാവയവങ്ങൾക്ക് ക്ഷതമുണ്ടായതായും ശ്വാസം മുട്ടിച്ചതായും പോസ്റ്റുമോർട്ടത്തിൽ സൂചന ലഭിച്ച സാഹചര്യത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. റൂറൽ എസ് പി ഫോറൻസിക് […]