യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പി.ജെ ജോസഫിനെ കൂകി വിളിച്ചത് ആസൂത്രിതമാണെന്ന് ജോസഫ് ഗ്രൂപ്പ്. ഇതിനായി മദ്യം കൊടുത്ത് ജോസ് കെ. മാണി വിഭാഗം ആളെയിറക്കി. പി.ജെ ജോസഫിനെ വിളിച്ചു വരുത്തി അപമാനിക്കുകയായിരുന്നുവെന്നും ജോസഫ് വിഭാഗം ആരോപിക്കുന്നു.
യു.ഡി.എഫ് കൺവെൻഷനിൽ പി.ജെ ജോസഫിന് നേരെ ഒരു വിഭാഗം രോഷം പ്രകടിപ്പിച്ചതിന് പിന്നിൽ ജോസ് കെ. മാണി പക്ഷത്തിന്റെ ഗൂഢാലോചനയാണെന്നാണ് ജോസഫ് ഗ്രൂപ്പിന്റെ ആരോപണം. ജോസഫിന്റെ പേര് പറയാത്തതും ഇതിന്റെ ഭാഗമാണെന്ന് ജോസഫ് ഗ്രൂപ്പ് കുറ്റപ്പെടുത്തി.