ലോക്സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് വേണമെന്ന നിലപാടിൽ വിട്ടുവീഴ്ചയില്ലെന്ന് ജനതാദൾ എസ്. കോട്ടയം സീറ്റിൽ മത്സരിക്കാൻ താൽപര്യമില്ലെന്ന് അറിയിച്ചിട്ടുണ്ട്. എറണാകുളം സീറ്റിനാണ് മുന്‍ഗണന നല്‍കുന്നത്. സീറ്റ് നിഷേധിച്ചപ്പോൾ പാർട്ടി പിളർന്ന് മുന്നണി വിട്ട പാരമ്പര്യം ഉണ്ടെന്നും ജനതാദള്‍ എസ് വൈസ് പ്രസിഡന്റ് ജോസ് തെറ്റയില്‍ കൊച്ചിയില്‍ പറഞ്ഞു.
Related News
ടൈം മാഗസിന്റെ, ആദ്യ കിഡ് ഓഫ് ദി ഇയര്‍ ഇന്ത്യന്‍ വംശജയായ 15കാരി ഗീതാഞ്ജലി റാവു
ഇന്ത്യന്‍ വംശജയായ 15കാരി ഗീതാഞ്ജലി റാവു ടൈം മാഗസിന്റെ, ആദ്യ കിഡ് ഓഫ് ദി ഇയര്‍. യുവ ശാസ്ത്രജ്ഞ എന്ന നിലയിലും തന്റെ കണ്ടുപിടുത്തങ്ങളുടെ പേരിലും ഏറെ ശ്രദ്ധേയയാണ് ഈ പെണ്‍കുട്ടി. ജലമലിനീകരണം, മയക്കുമരുന്നിന്റെ അമിത ഉപയോഗം നിയന്ത്രിക്കാനും, സൈബർ ബുള്ളിയിങ് പരിഹരിക്കാനും ടെക്നോളജി ഉപയോഗിക്കുന്നതെങ്ങനെ എന്നിവയടക്കം ആരെയും അത്ഭുതപ്പെടുത്തുന്നവയാണ് ഈ പെണ്‍കുട്ടിയുടെ കണ്ടുപിടുത്തങ്ങള്‍ ഓരോന്നും. 8 മുതൽ 16 വയസു വരെയുള്ള കുട്ടികളിൽ നിന്നും ലഭിക്കുന്ന അപേക്ഷയിൽ നിന്നുമാണ് ടൈം മാഗസിൻ മികച്ച വിദ്യാർത്ഥിയെ തിരഞ്ഞെടുക്കുന്നത്. […]
ഗാന്ധി ജയന്തി ദിനത്തില്‍ എല്ലാ സംസ്ഥാനങ്ങളിലും പദയാത്രയുമായി കോണ്‍ഗ്രസും ബിജെപിയും
ഗാന്ധി ജയന്തി ദിനത്തില്‍ എല്ലാ സംസ്ഥാനത്തും പദയാത്രയുമായി കോണ്‍ഗ്രസും ബിജെപിയും. കോണ്‍ഗ്രസ് പദയാത്രക്ക് ഡല്‍ഹിയില്‍ അധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ലഖ്നൌവില് പ്രിയങ്ക ഗാന്ധിയും നേതൃത്വം നല്‍കും. 120 ദിവസം നീണ്ടു നിൽക്കുന്ന ബിജെപി പരിപാടിക്കാണ് ആഭ്യന്തര മന്ത്രി അമിത് ഷാ രാം ലീല മൈതാനത്ത് തുടക്കമിടുക. ഗാന്ധിയൻ മാത്യകയിലാണ് കോൺഗ്രസ് പദയാത്ര. ദീൻ ദയാൽ മാർഗിലെ ഡൽഹി പ്രദേശ് കോൺഗ്രസ് ഓഫീസിൽ നിന്നും മഹാത്മാ ഗാന്ധിയുടെ അന്ത്യവിശ്രമസ്ഥലമായ രാജ്ഘട്ടിലേക്കാണ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ […]
കെ. സുധാകരനും വി.ഡി സതീശനും നയിക്കുന്ന ‘സമരാഗ്നി’ ഇന്ന് കാസർഗോഡ് നിന്ന് ആരംഭിക്കും
കേന്ദ്ര സംസ്ഥാന സർക്കാരിനെതിരെയുള്ള കോൺഗ്രസിന്റെ പ്രതിഷേധ റാലി ‘സമരാഗ്നി’ ഇന്ന് കാസർഗോഡ് നിന്ന് ആരംഭിക്കും.കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നയിക്കുന്ന സമരാഗ്നി ഇന്ന് കാസർഗോഡ് നിന്ന് ആരംഭിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നടപടികള്‍ തുറന്ന് കാട്ടാനുളള സമരാഗ്നി 14 ജില്ലകളിലും പര്യടനം നടത്തും. വൈകീട്ട് നാലിന് കാസർഗോഡ് മുനിസിപ്പല്‍ മൈതാനത്ത് കെ.സി വേണുഗോപാല്‍ ഉദ്ഘാടനം നിര്‍വഹിക്കും.കേരളത്തിന്റെ ചുമതല വഹിക്കുന്ന ദീപാദാസ് മുന്‍ഷി, രമേശ് ചെന്നിത്തല, ശശി തരൂര്‍, എം.എം ഹസന്, കെ.മുരളീധരന് […]