”ഞങ്ങള്‍ യു.ഡി.എഫില്‍ നിന്നും പുറത്തുപോയതല്ല, മറിച്ച് തുടരാന്‍ അര്‍ഹതയില്ലെന്ന് പറഞ്ഞ് കേരള കോണ്‍ഗ്രസിനെ പിടിച്ച് പുറത്താക്കിയതാണ്”
കേരള കോണ്‍ഗ്രസ് യു.ഡി.എഫിനെ ചതിച്ചിട്ടില്ലെന്ന് കേരള കോണ്‍ഗ്രസ് എം. നേതാവ് ജോസ് കെ.മാണി. “എല്ലാ രാഷ്ട്രീയ ധാരണകളും പാലിച്ചാണ് പ്രവര്‍ത്തിച്ചത്. ഞങ്ങള്‍ യു.ഡി.എഫില്‍ നിന്നും പുറത്തുപോയതല്ല, മറിച്ച് തുടരാന്‍ അര്‍ഹതയില്ലെന്ന് പറഞ്ഞ് കേരളകോണ്‍ഗ്രസിനെ പിടിച്ച് പുറത്താക്കിയതാണ്. കെ.എം മാണിയുടെ മരണത്തോടെ ഞങ്ങളെ ഇല്ലാതാക്കാന്‍ ശ്രമിച്ചു. പാല ഉപതെരഞ്ഞെടുപ്പില്‍ നല്‍കിയ ധാരണകളൊന്നും തന്നെ പാലിക്കപ്പെട്ടില്ല. യു.ഡി.എഫിന് രേഖാമൂലം പരാതി നല്‍കിയിട്ടും ചര്‍ച്ച ചെയ്തില്ലെന്നും ജോസ് കെ. മാണി പറഞ്ഞു. കേരള കോണ്‍ഗ്രസിനെ ഹൈജാക്ക് ചെയ്യാന്‍ പി.ജെ ജോസഫ് ശ്രമിക്കുന്നുണ്ട്” ജോസ് കെ. മാണി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.