കുട്ടനാട് സീറ്റ് മോഹിച്ച് ആരും എൽ.ഡി.എഫിലേക്ക് വരേണ്ടതില്ലെന്ന എൻ.സി.പി നേതാവ് മാണി. സി.കാപ്പന്റെ പ്രസ്താവനയോടു പ്രതികരിക്കാനില്ലെന്നും ജോസ്.കെ.മാണി പറഞ്ഞു
കേരളാ കോണ്‍ഗ്രസ് എമ്മിന്റെ മുന്നണി പ്രവേശനത്തെ സംബന്ധിച്ച തീരുമാനം തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് എടുക്കുമെന്ന് ജോസ് കെ. മാണി എംപി. പി.ജെ ജോസഫിനേയും മോന്‍സ് ജോസഫിനേയും എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യരാക്കുന്നതിന് സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്നും ജോസ് കെ.മാണി പറഞ്ഞു. കേരളാ കോണ്‍ഗ്രസ് എം സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു ജോസ് കെ. മാണി.
സ്റ്റീയറിംഗ് കമ്മിറ്റി യോഗത്തിൽ വിപ്പ് ലംഘനം ചർച്ച ചെയ്തു. വിപ്പ് ലംഘിച്ചവർക്ക് എതിരെ അയോഗ്യതാ നടപടി എടുക്കണമെന്നാണ് സ്റ്റീയറിംഗ് കമ്മിറ്റിയുടെ തീരുമാനം. ‘കഴിഞ്ഞ മാസം 24-ന് നടന്ന അവിശ്വാസപ്രമേയ വോട്ടെടുപ്പില്‍ നിന്നും രാജ്യസഭാ വോട്ടെടുപ്പിലും വിട്ടുനില്‍ക്കാന്‍ എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കിയിരുന്നു. ആ വിപ്പ് പി.ജെ.ജോസഫ്, മോന്‍സ് ജോസഫ് എന്നീ എംഎല്‍എമാര്‍ ലംഘിച്ചു. അവര്‍ക്കെതിരെ അയോഗ്യത നടപടി സ്വീകരിക്കും. അയോഗ്യത നടപടിയെടുക്കണമെന്ന് സ്റ്റിയറിങ് കമ്മിറ്റി ഏകകണ്ഠമായി ആവശ്യപ്പെട്ടു’ ജോസ് കെ.മാണി പറഞ്ഞു.
കുട്ടനാട് സീറ്റ് മോഹിച്ച് ആരും എൽ.ഡി.എഫിലേക്ക് വരേണ്ടതില്ലെന്ന എൻ.സി.പി നേതാവ് മാണി. സി.കാപ്പന്റെ പ്രസ്താവനയോടു പ്രതികരിക്കാനില്ലെന്നും ജോസ്.കെ.മാണി പറഞ്ഞു.