അവസരങ്ങള്‍ നിഷേധിക്കപ്പെട്ട് യു.ഡി.എഫിന് വേണ്ടി പണിയെടുത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഗുണമുണ്ടാകുമെന്നാണ് ജില്ലാ നേതൃത്വത്തിന്‍റെ വിലയിരുത്തല്‍.
കേരളാ കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം മുന്നണി വിടുന്നത് കോണ്‍ഗ്രസിന് കൂടുതല്‍ അവസരം സൃഷ്ടിക്കുമെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം. സ്ഥാപിത താല്‍പര്യത്തോടെയാണ് കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ യു.ഡി.എഫ് വിടുന്നത്. കെ.എം മാണിയെ സ്നേഹിക്കുന്നവര്‍ യു.ഡി.എഫിനൊപ്പം ഉറച്ച് നില്‍ക്കുമെന്നും കോട്ടയം ഡി.സി.സി പ്രസിഡന്‍റ് ജോഷി ഫിലിപ് പറഞ്ഞു.
കേരളാ കോണ്‍ഗ്രസ് എം. മുന്നണിവിടുന്നതോടെ കാലങ്ങളായി അവസരങ്ങള്‍ നിഷേധിക്കപ്പെട്ട് യുഡിഎഫിന് വേണ്ടി പണിയെടുത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഗുണമുണ്ടാകുമെന്നാണ് ജില്ലാ നേതൃത്വത്തിന്‍റെ വിലയിരുത്തല്‍. സ്വാര്‍ഥ താല്‍പര്യത്തില്‍ ചില നേതാക്കള്‍ നടത്തിയ നീക്കങ്ങളാണ് കേരളാ കോണ്‍ഗ്രസ് എം യു.ഡി.എഫില്‍നിന്ന് അകന്നുപോകാന്‍ കാരണം. കെ എം മാണിക്കൊപ്പം എല്ലാക്കാലവും ഉറച്ചുനിന്ന യു.ഡി.എഫ് പ്രവര്‍ത്തകരെ ജോസ് വിഭാഗം വഞ്ചിക്കുകയായിരുന്നു.
കേരളാ കോണ്‍ഗ്രസ് എം കാലങ്ങളായി മല്‍സരിച്ചിരുന്ന കോട്ടയം ജില്ലയിലെ അടക്കമുള്ള മണ്ഡലങ്ങളില്‍ മല്‍സരത്തിന് കോപ്പുകൂട്ടുകയാണ് കോണ്‍ഗ്രസ്.