കേരള കോണ്‍ഗ്രസില്‍ വീണ്ടും തര്‍ക്കം രൂക്ഷമാകുന്നു. സ്റ്റിയറിംഗ് കമ്മിറ്റി വിളിക്കണമെന്ന ആവശ്യം ജോസ് കെ.മാണി വിഭാഗം ശക്തമാക്കിയതോടെ ജോസ് കെ.മാണി പക്ഷത്തെ 21 പേരെ ജോസഫ് വിഭാഗം സസ്പെന്‍ഡ് ചെയ്തു. ഇതിനെതിരെ ഇന്ന് സ്റ്റിയിറിംഗ് കമ്മിറ്റി വിളിച്ചിരിക്കുകയാണ് ജോസ് കെ.മാണി വിഭാഗം.
Related News
അരുണ്‍ ജെയ്റ്റ്ലിയുടെ ജന്മദിനം സംസ്ഥാന വ്യാപകമായി ആഘോഷിക്കാന്‍ ഒരുങ്ങി ബീഹാര്‍
മുന്‍ കേന്ദ്ര ധനമന്ത്രിയും ബിജെപിയുടെ മുതിര്‍ന്ന നേതാവുമായിരുന്ന അരുണ്‍ ജെയ്റ്റ്ലിയുടെ ജന്മദിനം സംസ്ഥാന വ്യാപകമായി എല്ലാവര്‍ഷവും ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് ബീഹാര്‍. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് അരുണ്‍ ജെയ്റ്റ്ലിയുടെ ജന്മദിനം ആഘോഷമാക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ഡിസംബര്‍ 28ന് സംസ്ഥാന തലസ്ഥാനമായ കങ്കര്‍ബാഗ് പ്രദേശത്ത് അരുണ്‍ ജെയ്റ്റ്ലിയുടെ പൂര്‍ണ്ണകായ പ്രതിമ അനാച്ഛാദനം ചെയ്തിരുന്നു. ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഉന്നത നേതാക്കളില്‍ ഒരാളായ അരുണ്‍ ജെയ്റ്റ്ലി രാജ്യസഭയിലെ പ്രതിപക്ഷനേതാവായിരുന്നു. 1998-2004 കാലയളവില്‍ വാജ്പേയി മന്ത്രിസഭയില്‍ ക്യാബിനറ്റ് […]
ജലീലിനെ പുറത്താക്കണമെന്ന് ചെന്നിത്തല; ‘മന്ത്രിയെ എപ്പോഴും സംരക്ഷിച്ചത് മുഖ്യമന്ത്രി’
മന്ത്രി കെ.ടി ജലീലിനെ മുഖ്യമന്ത്രി പുറത്താക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജലീലിനെ എപ്പോഴും സംരക്ഷിച്ചത് മുഖ്യമന്ത്രിയാണെന്നും ലോകായുക്തയുടെ വിധി നടപ്പാക്കാനുള്ള ഉത്തരവാദിത്തം മുഖ്യമന്ത്രിക്കുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി. ബന്ധു നിയമനത്തില്‍ മന്ത്രി കെ.ടി ജലീല്‍ കുറ്റക്കാരനാണെന്നായിരുന്നു ലോകായുക്തയുടെ കണ്ടെത്തല്‍. കെ.ടി ജലീലിന് മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. മന്ത്രി സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതിത്വവും കാണിച്ചെന്നും അതിനാല്‍ മന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്നും മുഖ്യമന്ത്രിയോട് ലോകായുക്ത ആവശ്യപ്പെട്ടിട്ടുണ്ട്. ബന്ധുവായ കെ.ടി. അദീബിനെ ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി നിയമിച്ചതാണ് വിവാദത്തിനിടയാക്കിയത്. […]
എറണാകുളത്ത് വൈറ്റിലയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
എറണാകുളം അരൂർ ഇടപ്പള്ളി ബൈപ്പാസിൽ വൈറ്റില ചളിക്കവട്ടത്തിന് സമീപം കാറിന് തീപിടിച്ചു. ഇന്ന് രാവിലെ ആറരയോടെയാണ് അപകടം സംഭവിക്കുന്നത്. എൻജിൻ തകരാറാണ് തീ പിടിത്തത്തിന് കാരണം. തീപിടിക്കും മുൻപ് വാഹനം ഓടിച്ചിരുന്ന ആൾ പുറത്തിറങ്ങിയതിനാല്‍ അപകടത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. ഹൈക്കോടതി അഭിഭാഷകനായ രാജ് കരോളിന്റെ വാഹനമാണ് കത്തി നശിച്ചത്. അഗ്നിശമന സേനയെത്തിയാണ് തീയണച്ചത്. ഫോഡ് ക്ലാസിക് എന്ന മോഡൽ കാറിനാണ് തീപിടിച്ചത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. വൈറ്റില സ്വദേശിയായ അഭിഭാഷകന്റേതാണ് തീപ്പിടിച്ച വാഹനം.