Kerala

ബാർകോഴവിവാദത്തിൽ ചതിവും വഞ്ചനയും നടത്തിയത് യു.ഡി.എഫ്

കേരള കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ഗൂഢാലോചന നടത്തിയത് കോണ്‍ഗ്രസിലെ ഒരു വിഭാഗമാണെന്ന് ജോസ് കെ. മാണി. ബാർകോഴ വിവാദത്തിൽ ചതിവും വഞ്ചനയും നടത്തിയത് യു.ഡി.എഫാണ്. എൽഡിഎഫിന്‍റേത് രാഷ്ട്രീയ സമരം മാത്രം. പാലാ സീറ്റ് കേരള കോൺഗ്രസിന് അർഹതപ്പെട്ടത് തന്നെയാണെന്നും സീറ്റ് വിഭജനം എൽ.ഡി.എഫിൽ പ്രശ്നങ്ങൾ സൃഷ്ടിക്കില്ലെന്നും ജോസ് കെ. മാണി മീഡിയവണിനോട് പറ‍ഞ്ഞു

പാലാ സീറ്റ് കേരള കോണ്‍ഗ്രസിന്‍റെ ഹൃദയ വികാരമാണ്. മുന്നണി നേതൃത്വത്തിന്‍റെ തീരുമാനമായിരിക്കും അന്തിമം. കേരള കോൺഗ്രസിന്‍റെ ശക്തിയെന്ന് എല്‍.ഡി.എഫിന് അറിയാം. അതിനനുസരിച്ചുള്ള പരിഗണന ലഭിക്കുമെന്നുറപ്പാണ്. സീറ്റ് വിഭജനം ഒരിക്കലും കീറാമുട്ടിയാകില്ല. സീറ്റ് വിഭജനം എൽ.ഡി.എഫിൽ പ്രശ്നങ്ങൾ സൃഷ്ടിക്കില്ലെന്നും ജോസ് കെ. മാണി പറഞ്ഞു.

പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിവുള്ള നേതൃത്വമാണ് എല്‍ഡിഎഫിന്‍റേത്. കേരള കോൺഗ്രസിന്‍റെ മുന്നണി മാറ്റം കേരള രാഷ്ട്രീയത്തിന്‍റെ ഗതി മാറ്റും. നിയമസഭ തെരഞ്ഞെടുപ്പിൽ ഇത് പ്രതിഫലിക്കുമെന്നും ജോസ് കെ. മാണി കൂട്ടിച്ചേര്‍ത്തു.