ജോളിക്ക് രണ്ട് തവണ സയനൈഡ് കൈമാറിയെന്ന് കൂട്ടുപ്രതി മാത്യു അന്വേഷണ സംഘത്തോട്. പൊന്നാമറ്റത്ത് എത്തിയാണ് രണ്ട് തവണയും സയനൈഡ് കൈമാറിയതെന്ന് മാത്യു പറഞ്ഞു. മാത്യു മഞ്ചാടിയില്‍ മരിക്കുന്നതിന് തലേന്നും ഒരുമിച്ചിരുന്ന് മദ്യപിച്ചെന്ന് ജോളിയും മൊഴി നല്‍കി. റേഷന്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ പ്രാദേശിക രാഷ്ട്രീയ നേതാവിന്‍റെ കയ്യിലാണെന്നും ജോളി അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു.
