India Kerala

ജോളിയുടെ അയല്‍വാസിയുടെ മരണത്തിലും ദുരൂഹത ആരോപിച്ച് നാട്ടുകാര്‍

കൂടത്തായി കൊലപാതക പരമ്പരയിൽ അന്വഷണം പുരോഗമിക്കവെ, പ്രദേശത്ത് നടന്ന മറ്റൊരു മരണത്തിൽ കൂടി ദുരൂഹത ആരോപിച്ച് നാട്ടുകാർ. പുതിയ സംഭവങ്ങളുടെ പശ്ചാതലത്തിൽ ജോളിയുടെ അയല്‍വാസിയുടെ മരണത്തിലാണ് നാട്ടകാർ ദുരൂഹത ആരോപിക്കുന്നത്.

ഇലക്ട്രീഷ്യനായിരുന്ന ബിച്ചുണ്ണിയുടെ മരണം സംഭവിച്ചത് രാസപദാര്‍ഥം ഉള്ളില്‍ ചെന്നാണോയെന്ന് സംശയമുണ്ടെന്ന് അയല്‍വാസിയായ സുരാസു മീഡിയവണിനോട് പറഞ്ഞു. ബിച്ചുണ്ണി മരിച്ച് രണ്ട് ദിവസം കഴിഞ്ഞ് പുഴുവരിച്ചാണ് മൃതദേഹം കണ്ടെത്തിയത്. ഇത് വിശദമായി അന്വേഷിക്കണമെന്നും സുരാസു ആവശ്യപ്പെട്ടു.