പെരുമ്പാവൂർ ജിഷ കൊലക്കേസിലെ പ്രതി അമീറുൾ ഇസ്ലാമിൻ്റെ ജയിൽ മാറ്റത്തിനുള്ള അപേക്ഷ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. കേരളത്തിൽ നിന്ന് അസമിലെ ജയിലിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് അമീറുൾ ഇസ്ലാം സുപ്രിം കോടതിയെ സമീപിച്ചത്. ഭാര്യയും മാതാപിതാക്കളും അസമിലാണുള്ളതെന്നും അവർ അതീവ ദാരിദ്ര്യത്തിലാണെന്നും അതിനാൽ ജയിൽ മാറ്റം അനുവദിക്കണമെന്നുമാണ് ആവശ്യം. വിയ്യൂർ ജയിലിൽ തന്നെ സന്ദർശിക്കാൻ ഇവർ ബുദ്ധിമുട്ട് നേരിടുന്നതായും പ്രതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നിയമവിദ്യാർഥിനിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ വിചാരണക്കോടതി വധശിക്ഷ വിധിച്ചതിനെ തുടർന്ന് വിയ്യൂർ ജയിലിലാണ് അമീറുൾ ഇസ്ലാം നിലവിലുള്ളത്. വധശിക്ഷയ്ക്കെതിരെ പ്രതി ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.
Related News
മാധ്യമപ്രവര്‍ത്തകയെ വിഷമിപ്പിച്ച ഭാഷാ പ്രയോഗത്തിന് മാപ്പ്; വിവാദ പരാമര്‍ശത്തില്‍ ക്ഷമചോദിച്ച് വിനായകന്
വി കെ പ്രകാശ് ചിത്രം ഒരുത്തിയുടെ പ്രചരണാര്‍ത്ഥം നടന്ന പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകയെ ചൂണ്ടി താന്‍ നടത്തിയ വിവാദ പ്രസ്താവനയില്‍ മാപ്പ് പറഞ്ഞ് നടന് വിനായകന്. താന്‍ ഉദ്ദേശിക്കാത്ത മാനത്തില്‍ മാധ്യമപ്രവര്‍ത്തകയായ സഹോദരിക്ക് തന്റെ ഭാഷാപ്രയോഗത്തില്‍ വിഷമം നേരിട്ടതില്‍ ക്ഷമ ചോദിക്കുന്നുവെന്നാണ് വിനായകന് പറഞ്ഞത്. ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിനായകന് ക്ഷം ചോദിച്ചത്. മാധ്യമപ്രവര്‍ത്തകയെ ചൂണ്ടി താന്‍ നടത്തിയ പരമാര്‍ശം വ്യക്തിപരമായിരുന്നില്ലെന്നും വിനായകന് ഫേസ്ബുക്കിലൂടെ അറിയിച്ചു. മീ റ്റൂ മുന്നേറ്റത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുന്ന സന്ദര്‍ഭത്തിലാണ് തനിക്ക് മുന്നിലിരുന്ന […]
മെയ് 4 മുതല്‍ 9 വരെ ലോക്ക് ഡൗണിന് സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍
കൊവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍. മെയ് നാല് മുതല്‍ ഒന്‍പത് വരെയാണ് നിയന്ത്രണങ്ങള്‍. ഈ ദിവസങ്ങളില്‍ അനാവശ്യമായി ആരെയും വീടിന് പുറത്തിറങ്ങാന്‍ അനുവദിക്കില്ല. അടഞ്ഞ സ്ഥലങ്ങളില്‍ കൂട്ടം കൂടാനും അനുമതി ഉണ്ടാകില്ല. . അത്യാവശ്യമല്ലാത്ത യാത്രകള്‍ അനുവദിക്കില്ല. പാല്, പച്ചക്കറി, പലവ്യഞ്ജനം, മീന്‍, മാംസം എന്നിവ വില്‍ക്കുന്ന കടകള്‍ തുറക്കാം. ഹോം ഡെലിവറി പരമാവധി ഉപയോഗിക്കണം. പച്ചക്കറി, മീന്‍ മാര്‍ക്കറ്റുകളില്‍ കച്ചവടക്കാര്‍ 2 മീറ്റര്‍ അകലം പാലിക്കണം. 2 മാസ്കുകളും കഴിയുമെങ്കില്‍ […]
സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന്
സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന് ചേരും. മുഖ്യമന്ത്രി ആലപ്പുഴ ജില്ലാസമ്മേളനത്തിൽ പങ്കെടുക്കാൻ പോയത് കൊണ്ടാണ് ഇന്നലെ ചേരേണ്ട മന്ത്രിസഭ യോഗം ഇന്നത്തേക്ക് മാറ്റിയത്. ബസ്, ടാക്സി, ഓട്ടോ നിരക്ക് വർധിപ്പിക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങൾ മന്ത്രിസഭാ യോഗത്തിൻറെ പരിഗണനയ്ക്ക് വരും. നാളെ നിയമസഭാ സമ്മേളനം ആരംഭിക്കുന്നത് കൊണ്ട് ഇന്ന് ഇക്കാര്യത്തിൽ തീരുമാനമുണ്ടാകാനാണ് സാധ്യത. ഏറെക്കാലത്തിന് ശേഷം ഓൺലൈൻ ഒഴിവാക്കി നേരിട്ടായിരിക്കും മന്ത്രിസഭ യോഗം ചേരുന്നത്. അതേസമയം, പൊലീസിൽ കുഴപ്പക്കാർ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. സിപിഐഎം ആലപ്പുഴ ജില്ലാ […]