തിരുവനന്തപുരം കഴക്കൂട്ടത്ത് തുറന്ന ജീപ്പിന്റെ ബോണറ്റിനു മുകളിൽ കുട്ടിയെ ഇരുത്തി യാത്ര ചെയ്തതിൽ ഡ്രൈവറേയും ജീപ്പും പൊലീസ് കസ്റ്റഡിയിലെടുത്തു. കഴക്കൂട്ടം മേനംകുളം വാടിയിൽ നിന്നാണ് ജീപ്പ് കസ്റ്റഡിയിൽ എടുത്തത്. ഓണാഘോഷത്തിന്റെ ഭാഗമായിട്ടായിരുന്നു കുട്ടിയെ മുകളിൽ ഇരുത്തിയുള്ള യാത്ര. യാത്രയിൽ മുഴുവൻ കുട്ടിയെ ജീപ്പിന്റെ ബോണറ്റിനു മുകളിൽ ഇരുത്തിയിരുന്നു. സംഭവത്തിൽ മോട്ടോർ വാഹന വകുപ്പും നടപടി ആരംഭിച്ചു.
Related News
തേമ്പാംമൂട് കൊലപാതകം: ഒരു സ്ത്രീയടക്കം മുഴുവന്‍ പ്രതികളും പിടിയില്‍
നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. തിരുവനന്തപുരം വെഞ്ഞാറംമൂടിന് സമീപം തേമ്പാമൂടില്‍ രണ്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മുഴുവൻ പ്രതികളും പിടിയിൽ. നാലു പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് റൂറൽ എസ്.പി ബി അശോക് പറഞ്ഞു. നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം. മിഥിലാജിനെയും ഹഖ് മുഹമ്മദിനെയും നെഞ്ചിൽ കത്തി കുത്തി കൊലപ്പെടുത്തിയെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലയിലും ദേഹത്തും മുറിവുകളുണ്ട്. […]
മഞ്ചേരിയിലെ കൗൺസിലറെ കൊലപ്പെടുത്തിയത് മാരകായുധങ്ങൾ ഉപയോഗിച്ചെന്ന് മൊഴി
മലപ്പുറം മഞ്ചേരിയില്‍ ലീഗ് കൗണ്‍സിലർ തലാപ്പില്‍ അബ്ദുൽ ജലീലിനെ വെട്ടിക്കൊലപ്പെടുത്തിയത് മാരകായുധങ്ങൾ ഉപയോഗിച്ചെന്ന് കൂടെയുള്ളവരുടെ മൊഴി. വാഹനത്തിന് സൈഡ് നൽകാത്തതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. തർക്കം കാറിന്റെ ലൈറ്റ് അണയ്ക്കാത്തതിനെ തുടർന്നുണ്ടായതെന്നാണ് ജലീലിന് ഒപ്പമുണ്ടായിരുന്നവർ വ്യക്തമാക്കുന്നത്. ബൈക്കിൽ പിന്തുടർന്ന സംഘം ഹെൽമറ്റുപയോഗിച്ചാണ് കാറിന്റെ ചില്ല് തകർത്തതെന്നും ദൃക്സാക്ഷികൾ പറയുന്നു. അബ്ദുൽ ജലീലിന്റെ ഖബറടക്കം ഇന്ന് ഉച്ചയ്ക്ക് ഒന്നിനാണ് നടക്കുന്നത്. ലീഗ് കൗണ്‍സിലറെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതി മജീദ് ഇന്നലെത്തന്നെ പിടിയിലായിരുന്നു. മറ്റൊരു പ്രതി ഷുഹൈബിന് […]
പി.എസ്.സി പരീക്ഷാ തട്ടിപ്പ്; ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തു
പി.എസ്.സി പരീക്ഷാ തട്ടിപ്പില്‍ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തു. നിലവില്‍ അഞ്ച് പേരാണ് കേസിലെ പ്രതികള്‍. ശിവരഞ്ജിത്ത്, പ്രണവ്, നസീം , ഗോകുല്‍, സഫീര്‍ എന്നിവരാണ് പ്രതികള്‍ .പട്ടികയിലുള്ള ഗോകുല്‍ പേരൂര്‍ക്കട എസ്.എ.പി ക്യാമ്പിലെ പൊലീസ് ഉദ്യഗസ്ഥനാണ്. അഞ്ച് പേരെയും ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.