കുടുംബപ്രേക്ഷകരുടെ ഇഷ്ടനായകന് ജയറാമിന്റെ പിറന്നാളാണ് ഇന്ന്. അപ്പൂട്ടനായും സി.ഐ.ഡി ഉണ്ണിക്കൃഷ്ണനായും ഹരികൃഷ്ണനായും ഗാനഭൂഷണം ഗിരീഷ് കൊച്ചിനുമായൊക്കെ പ്രേക്ഷകരെ ചിരിപ്പിച്ച ജയറാമിന് പിറന്നാള്‍ സമ്മാനവുമായി ആരാധകന്റെ മാഷപ്പ് വീഡിയോ. ലിന്റോ കുര്യന് എഡിറ്റ് ചെയ്ത ഈ വീഡിയോ ജയറാമിന്റെ സിനിമകള്‍ പോലെ പൊട്ടിച്ചിരിപ്പിക്കുന്നതാണ്.സിനിമകളിലെ ജയറാം അവതരിപ്പിച്ച കഥാപാത്രങ്ങളുടെ പേരുകളും സിനിമകളിലെ രംഗങ്ങളുമൊക്കെ ഉള്‍പ്പെടുത്തിയാണ് വീഡിയോ ഒരുക്കിയിരിക്കുന്നത്. സിനിമകളിലെ പാട്ടുകളും വീഡിയോക്ക് ഭംഗി പകരുന്നു. ഒപ്പം ജയറാമിനെക്കുറിച്ച് പ്രമുഖ നടന്മാര് പറയുന്നവയും വീഡിയോയിലുണ്ട്.
Related News
പൂതനാ പരാമർശത്തിനെതിരെ മഹിളാ കോൺഗ്രസിന്റെ പ്രതിഷേധം
പൂതനാ പരാമർശം സജീവമായി നിലനിർത്താൻ യു.ഡി.എഫ് നീക്കം. ഇന്ന് അരൂർ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ മഹിളാ കോൺഗ്രസിന്റെ പ്രതിഷേധ പരിപാടികൾ നടക്കും. മന്ത്രി ജി.സുധാകരന് ക്ലീന്‍ ചിറ്റ് നൽകി കളക്ടറുടെ റിപ്പോർട്ട് വന്നെങ്കിലും പിന്നോട്ടില്ലെന്നാണ് യു.ഡി.എഫ് നിലപാട്. മന്ത്രി മാപ്പ് പറയാതെ വിഷയം അവസാനിപ്പിക്കില്ലെന്നാണ് നേതാക്കൾ പറയുന്നത്. എന്നാൽ ഇലക്ഷൻ വരെ പൂതനാ പരാമർശം സജീവമായി നിലനിർത്തേണ്ടത് യു.ഡി.എഫിന്റെ ആവശ്യമാണ്. ഇന്ന് ഉച്ചക്ക് ശേഷം അരൂർ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളിൽ മഹിളാ കോൺഗ്രസ് പ്രതിഷേധ സംഗമം നടത്തും. […]
തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ
ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴ. തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴ പെയ്യുന്നുണ്ട്.കനത്ത ചൂടില്‍ ലഭിച്ച വേനല്‍ മഴ തലസ്ഥാന ജില്ലക്കാര്‍ക്ക് ആശ്വാസമായിരിക്കുകയാണ്. ഇന്ന് മധ്യ കേരളത്തിലും തെക്കൻ കേരളത്തിലും മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള ജില്ലകളില്‍ വൈകിട്ട് വരെ ഇടവിട്ട് മഴയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസങ്ങളില്‍ മധ്യകേരളത്തിലെ ചില പ്രദേശങ്ങളില്‍ നേരിയ തോതില്‍ മഴയുണ്ടായിരുന്നു. തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ജില്ലകളിൽ ഇന്ന് […]
നിപ: കര്‍ശന ജാഗ്രതാ നിര്‍ദേശം നല്കി തമിഴ്നാട്
കേരളത്തില്‍ നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ കര്‍ശന ജാഗ്രതാ നിര്‍ദേശം നല്കി തമിഴ്നാട്. അതിര്‍ത്തി ജില്ലയില്‍ നിരീക്ഷണം ശക്തമാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്കി. സംശയമുള്ള കേസുകളില്‍ നിപ, സിക പരിശോധന നടത്തണമെന്നും തമിഴ്നാട് സര്‍ക്കാര്‍ നിര്‍ദേശിച്ചു. കോഴിക്കോട് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും കര്‍ശന നിര്‍ദേശം നല്കി. അതിനിടെ കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയുടെ സമ്പര്‍ക്ക പട്ടികയിലുള്ള രണ്ട് പേര്‍ക്ക് രോഗലക്ഷണം. സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന രണ്ട് പേര്‍ക്കാണ് രോഗലക്ഷണം. ഇവര്‍ക്ക് രോഗം […]