പത്തനംതിട്ട ജില്ലയിൽ മഞ്ഞപ്പിത്തം പടർന്നു പിടിക്കുന്നു. മഴയ്ക്ക് ശേഷമാണ് രോഗം കൂടുതലായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.രോഗം പടരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജില്ലയിൽ ജാഗ്രതാ നിര്‍ദേശം നല്‍കി.
മലിനമായ ജലത്തിലൂടെയും ആഹാരത്തിലൂടെയുമാണ് മഞ്ഞപിത്തം പകരുന്നത്. ശരീര വേദനയോടു കൂടിയ പനി, തലവേദന, ക്ഷീണം, ചർദ്ദി എന്നിവയാണ് അസുഖത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ മൂത്രത്തിലും കണ്ണിലും ശരീരത്തിലും മഞ്ഞനിറം പ്രത്യക്ഷപ്പെടുന്നതും രോഗ ലക്ഷണമാണ്. മനുഷ്യ വിസർജ്യങ്ങളിൽ നിന്ന് രോഗാണുക്കൾ ഈച്ചകൾ ഉൾപ്പടെയുള്ളവ വഴി ആഹാരം സാധനങ്ങളിൽ എത്താനും സാധ്യതയുണ്ട്.