ജനതദൾ എസ് പിളർന്ന് ജോർജ് തോമസ് നേതൃത്വത്തിൽ ഒരു വിഭാഗം യു.ഡി.എഫിലേക്ക് പോകും. വനം വികസന കോർപറേഷൻ ചെയർമാൻ സ്ഥാനം രാജിവെക്കുമെന്ന് ജോർജ് തോമസ് അറിയിച്ചു. ദേശീയ തലത്തിൽ ബി.ജെ.പിയെ എതിർക്കാൻ കോൺഗ്രസുമായി ചേർന്നു പ്രവർത്തിക്കും. പുതിയ സംസ്ഥാന പ്രസിഡന്റ് ആയി ജോർജ് തോമസിനെ സംസ്ഥാന കമ്മിറ്റി തെരഞ്ഞെടുത്തു.
