സാങ്കേതിക തകരാര്‍ മൂലം തിരുവനന്തപുരത്ത് നിന്നും പുറപ്പെടേണ്ട ട്രെയിനുകള്‍ വൈകിയോടുന്നു . രാവിലെ ആറ് മണിക്ക് പുറപ്പെട്ട ജനശതാബ്ദി കൊച്ചുവേളിയില്‍ പിടിച്ചിട്ടിരിക്കുകയായിരുന്നു . രാവിലെ പുറപ്പെടേണ്ട പരശുറാം, ശബരി , എക്സ്പ്രസിനും പുറപ്പെടാനായില്ല. ഇപ്പോള്‍ തകരാര്‍ പരിഹരിച്ച ശേഷം ട്രയിനുകള്‍ പുറപ്പെട്ടിട്ടുണ്ട്. രണ്ട് മണിക്കൂറോളമാണ് ട്രെയിനുകള്‍ വൈകിയോടുന്നത്.
Related News
ഒരു മാസത്തിനിടെ 340 കേസുകളും 360 അറസ്റ്റും: കൊച്ചിയിൽ മയക്കുമരുന്ന് കേസുകൾ വർധിക്കുന്നു
കൊച്ചിയിൽ ലഹരിമരുന്ന് കേസുകൾ വർധിക്കുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ കൊച്ചിയിൽ രജിസ്റ്റർ ചെയ്ത മയക്കുമരുന്ന് കേസുകൾ 340 ആണ്. ലഹരി എത്തിക്കുന്ന പ്രധാന സംഘങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ഓൺലൈൻ ആയും കൊറിയർ ആയും ലഹരിമരുന്ന് വില്പന നടക്കുന്നുണ്ടെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്. ക്രിപ്റ്റോ കറൻസിയും ലഹരിമരുന്ന് ഇടപാടുകൾക്കായി ഉപയോഗിക്കുന്നുണ്ട്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സിഎച്ച് നാഗരാജുവാണ് 24നോട് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഡിജെ പാർട്ടികൾ ഉൾപ്പെടെ പൊലീസ് നിരീക്ഷണത്തിലാണെന്ന് ഡിസിപി ശശിധരനും പറഞ്ഞു.\ 340 കേസുകളിൽ നിന്ന് […]
അരൂരും അഭിഭാഷകരും തമ്മില്‍..
അരൂരുകാർക്ക് വക്കീലൻമാരോട് വലിയ ഇഷ്ടമാണ്. എന്താ കാര്യം എന്നാകും നിങ്ങളോർക്കുന്നത്. കഴിഞ്ഞ കുറെ കാലങ്ങളായി അഭിഭാഷകരാണ് അരൂരിൽ നിന്നുള്ള നിയമസഭാ സാമാജികർ. ചേർത്തലയിലെ ആദ്യ അഭിഭാഷക കെ.ആർ ഗൗരിയമ്മയെ ആണ് കൂടുതൽ കാലം അരൂരുകാർ തെരഞ്ഞെടുത്തത്. ഇത്തവണത്തെ അരൂരിലെ അങ്കത്തിലും കാണാം ആ വക്കീൽ സ്നേഹം.
ഒമിക്രോണ്‍: രാജ്യാന്തര വിമാന സര്‍വീസ് വൈകും
ഒമിക്രോണ്‍ ഭീതിയുടെ പശ്ചാത്തലത്തില്‍ സാഹചര്യം വിലയിരുത്തി രാജ്യാന്തര വിമാന സര്‍വീസുകളുടെ കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA ) അറിയിച്ചു. നേരത്തെ രാജ്യാന്തര വിമാന സര്‍വീസിന് നല്കിയ ഇളവുകള്‍ പുനപരിശോധിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശിച്ചിരുന്നു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും വിദഗ്ധരുമായും ബന്ധപ്പെട്ട മറ്റുള്ളവരുമായും ആശയവിനിമയം നടത്തുമെന്നും ഡിജിസിഎ വ്യക്തമാക്കി. രാജ്യങ്ങളെ 3 വിഭാഗമായി തിരിച്ച് വിമാനസര്‍വീസ് പുനരാരംഭിക്കാനായിരുന്നു നീക്കം. അതേസമയം വിദേശത്ത് നിന്ന് ഡൽഹിയിൽ എത്തിയ നാല് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. യുകെ, […]