പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധ കൂട്ടായ്മയുമായി ജാമിഅ മില്ലിയ, അലിഗഡ് സര്‍വകലാശാലകളിലെ പൂര്‍വ വിദ്യാര്‍ഥികള്‍. പൗരത്വ നിയമത്തിനെതിരെയും തങ്ങളുടെ ജൂനിയേഴ്സിനെ ക്രൂരമായി മര്‍ദ്ദിച്ച പൊലീസ് നടപടിയിലും പ്രതിഷേധിച്ചായിരുന്നു കോഴിക്കോട് കിഡ്സണ്‍ കോര്‍ണറില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചത്. ജാമിഅ മില്ലിയ സര്‍വകലാശാലയിലെ പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളും പ്രതിഷേധകൂട്ടായ്മക്കെത്തിയിരുന്നു. കൂടാതെ നിരവധിയാളുകളുടെ പിന്തുണയുമുണ്ടായിരുന്നു.
കോഴിക്കോടിന്‍റെ തെരുവില്‍ ദിനം പ്രതി പ്രതിഷേധം കനക്കുകയാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ക്ക് ഇക്കുറി ഐക്യദാര്‍ഢ്യവുമായെത്തിയത് ജാമിഅ മില്ലിയ, അലിഗഡ് സര്‍വകലാശാലകളിലെ പൂര്‍വ വിദ്യാര്‍ഥികളാണ്. മുദ്രാവാക്യം വിളിച്ചും പോരാളികള്‍ക്ക് അഭിവാദ്യമര്‍പ്പിച്ചും അവര്‍ ഒന്നിച്ചു. ഇത് ഒരു തുടക്കമാണെന്നായിരുന്നു അവരുടെ പ്രഖ്യാപനം. നിരവധിയാളുകളും പിന്തുണയുമായെത്തി. ജാമിഅ മിലിയ സര്‍വകലാശാലയിലെ പ്രതിഷേധത്തില്‍ പങ്കെടുത്ത വിദ്യാര്‍ഥികളും കൂട്ടായ്മക്കെത്തിയിരുന്നു.