കേന്ദ്ര സര്‍ക്കാരിന്റെ ജലശക്തി അഭിയാന്‍ പദ്ധതിക്ക് കാസര്‍കോട് ജില്ലയില്‍ തുടക്കമായി. ഭൂഗര്‍ഭജലം ഇല്ലാതാകുന്നെന്ന് കണ്ടെത്തിയ പ്രദേശങ്ങളിലാണ് പദ്ധതി ആദ്യം നടപ്പാക്കുന്നത്.
ഗ്രാമീണ മേഖലയിലെ ജലശേഖരണവും മഴവെള്ള സംഭരണവും ലക്ഷ്യമാക്കിയാണ് കേന്ദ്രസര്‍ക്കാര്‍ ജല ശക്തി അഭിയാന്‍ പദ്ധതി നടപ്പിലാക്കുന്നത്. കേരളത്തില്‍ ഭൂഗര്‍ഭ ജലത്തില്‍ വലിയ കുറവ് കണ്ടെത്തിയ കാസര്‍കോട് ജില്ലയിലെ കാസര്‍കോട്,മഞ്ചേശ്വരം ,കാറഡുക്ക താലൂക്കുകളിലാണ് പദ്ധതി ആദ്യം നടപ്പിലാക്കുന്നത്. പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ജല സംരക്ഷണം , മഴവെള്ള സംഭരണം , പരമ്പരാഗത ജല സ്രോതസ്സുകളുടെ നവീകരണം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുക.
പദ്ധതി നടത്തിപ്പ് വിലയിരുത്താനായി നിയോഗിച്ച കേന്ദ്ര സംഘം അടുത്തയാഴ്ച ജില്ല സന്ദര്‍ശിക്കും. കേന്ദ്ര ഭൂഗര്‍ഭ ജലനിര്‍ണയ സമിതിയുടെ 2017 ലെ കണക്ക് പ്രകാരം കാസര്‍കോട് ബ്ലോക്കില്‍ 97 ശതമാനത്തിലധികം ഭൂഗര്‍ഭ ജലവും വിനിയോഗിച്ചെന്ന് കണ്ടെത്തിയിരുന്നു. വ്യവസായിക സംരഭങ്ങള്‍ കുറവായ ജില്ലയില്‍ ജലക്ഷാമം രൂക്ഷമാകുന്നതിന് പ്രധാന കാരണം അശാസ്ത്രീയവും അനിയന്ത്രിതവുമായ കാര്‍ഷിക ജലസേചനമാണെന്നാണ് വിലയിരുത്തല്‍.