ഹൈക്കോടതിയില്‍ നിന്ന് നിയമപരമായ പൂര്‍ണ അനുമതി കിട്ടിയ ശേഷമാണ് മരടില്‍ ഫ്ലാറ്റ് നിര്‍മാണം തുടര്‍ന്നതെന്ന് ജെയിന്‍ കണ്‍സ്ട്രക്ഷന്‍സ്. ഫ്ലാറ്റ് പൊളിയ്ക്കുക എന്നത് വലിയ ദുരന്തമാണ്. ഫ്ലാറ്റുകളില്‍ നിന്ന് പുറത്താക്കപ്പെടുന്ന കുടുംബങ്ങളെ സഹായിക്കുമെന്നും വൈസ് ചെയര്‍മാന്‍ ആര്‍. വാസുദേവന്‍ മീഡിയവണിനോട് പറഞ്ഞു.
