India Kerala

ലോക്‌സഭ തെരഞ്ഞെടുപ്പ്; ചാലക്കുടിയില്‍ മത്സരിക്കാനൊരുങ്ങി ജേക്കബ് തോമസ്‌

മുന്‍ വിജിലന്‍സ് മേധാവി ജേക്കബ് തോമസ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ചാലക്കുടി മണ്ഡലത്തില്‍ നിന്ന് മത്സരിച്ചേക്കും. കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന ട്വന്റി- ട്വന്റി കൂട്ടായ്മയുടെ സ്ഥാനാര്‍ഥിയായാണ് മത്സരിക്കുക. ഇതിനായി സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും ജേക്കബ് തോമസ് രാജിവെക്കും.

ചാലക്കുടി മണ്ഡലത്തില്‍ നിന്ന് കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്ന ട്വന്റി ട്വന്റി കൂട്ടായ്മയുടെ സ്ഥാനാര്‍ഥിയായിട്ടാണ് മുന്‍ വിജിലന്‍സ് മേധാവി ജേക്കബ് തോമസ് മത്സരിക്കുക. കേരള കേഡറിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് നിലവില്‍ സസ്‌പെന്‍ഷനിലാണ്. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്കുള്ളതിനാല്‍ ഐ.പി.എസ് സ്ഥാനം രാജിവെക്കേണ്ടിവരും.

നിലവില്‍ ട്വന്റി ട്വന്റി കൂട്ടായ്മയാണ് എറണാകുളം ജില്ലയിലെ കിഴക്കമ്പലം പഞ്ചായത്ത് ഭരിക്കുന്നത്. പത്തൊല്‍പതില്‍ പതിനെട്ട് സീറ്റ് നേടിയാണ് ട്വന്റി ട്വന്റി കൂട്ടായമ അധികാരം പിടിച്ചെടുത്തത്. കിഴക്കമ്പലം പഞ്ചായത്തിലും സമീപ പഞ്ചായത്തിലും വലിയ സ്വാധീനമുള്ള ട്വന്റി ട്വന്റി കൂട്ടായ്മയുടെ നിലപാട് ചാലക്കുടി മണ്ഡലത്തിലെ വിജയം നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമാവും. 25000ത്തിലധികം വോട്ട് നേടാന്‍ കൂട്ടായ്മക്ക് നേടാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍.