പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതികരിച്ച് ലേഡീ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരും, സംവിധായതന്‍ റോഷന് ആന്‍ഡ്രൂസും. പൗരത്വം തെളിയിക്കണമെന്ന് ആവശ്യപ്പെട്ടാല്‍ കൈരേഖ കാണിക്കുമെന്ന് റോഷന് ആന്‍ഡ്രൂസ് പരിഹസിച്ചപ്പോള്‍ ഇന്ത്യയില്‍ മതേതരത്വം നിലനില്ക്കണമെന്ന് മഞ്ജു വാര്യരും വ്യക്തമാക്കി. ഒരു ചാനല്‍ അഭിമുഖത്തിലാണ് ഇരുവരും ഈ കാര്യം വ്യക്തമാക്കിയത്.
ഇത്രയും കാലം മതേതര ഇന്ത്യയിലാണ് ജീവിച്ചതെന്നും ഇനിയും അങ്ങനെ തന്നെയാവണമെന്നും മഞ്ജു പറഞ്ഞു. പൗരത്വ നിയമഭേദഗതി നിയമത്തിനെതിരെ പ്രതികരണവുമായി നിരവധി സിനിമാതാരങ്ങള്‍ രംഗത്തെത്തിയിരുന്നു.
രാജ്യത്ത് പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധം ഇപ്പോഴും ശക്തമായി തുടരുകയാണ്. ഉത്തര്‍പ്രദേശിലാണ് ഏറ്റവും കൂടുതല്‍ പ്രതിഷേധം നടന്ന്കൊണ്ടിരിക്കുന്നത്. സമരക്കാര്‍ വ്യത്യസ്ത് രീതികളിലൂടെയാണ് പ്രതിഷേധിക്കുന്നത്.