തൃശൂര്‍: 2013 സെപ്റ്റംബര്‍ 27ന് സുപ്രീം കോടതിയാണ് തെരഞ്ഞെടുപ്പ് കമീഷന് വോട്ട്യന്ത്രത്തില് ‘നോട്ട’ക്ക് ഇടം നല്‍കണമെന്ന് ആവശ്യപ്പെട്ടത്. മത്സരിക്കുന്ന ഒരു സ്ഥാനാര്‍ഥിക്കും വോട്ട് ചെയ്യാന്‍ താല്പര്യമില്ലെങ്കില് ‘ഇതില്‍ ആരുമല്ല’ എന്ന് അര്‍ഥം വരുന്ന നോട്ടക്ക് കുത്താം. ഇത് വോട്ടര്‍മാര്‍ കൂടുതലായി ബൂത്തിലെത്താന്‍ സഹായിക്കുമെന്ന വിലയിരുത്തല്‍കൂടി ഉണ്ടായിരുന്നു സുപ്രീംകോടതിക്ക്. അതിന് ശേഷം നടന്ന എല്ലാ തെരഞ്ഞെടുപ്പിലും നോട്ട വോട്ട് പിടിച്ചു. പക്ഷെ, ഇൗമാസം 23ന് നടക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ദയവായി ആരും വോട്ട് നോട്ടക്ക് െകാടുക്കരുത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അഴിമതിയും വര്‍ഗീയതയുമായിരുന്നു വിഷയമെങ്കില്‍ ഇത്തവണ ഒറ്റ ചോദ്യമേയുള്ളൂ; രാജ്യത്തിെന്റ ഭരണഘടനയും ജനാധിപത്യവും നിലനില്‍ക്കണോ?. ഇത്തവണ ഇൗ ചോദ്യത്തിന് ഉത്തരം പറയാതെ ഒഴിഞ്ഞാല്‍ പിന്നീട് ഒരുപക്ഷെ, വോട്ട് ചെയ്യാന്‍ പോലും അവസരം ലഭിച്ചെന്ന് വരില്ല.
ഇടത്, വലത് പാര്‍ട്ടികളെന്നോ പ്രധാനമന്ത്രി ആരെന്നോ വിഷയമല്ല. പ്രധാനമന്ത്രിയെയല്ല, നാടിനും രാജ്യത്തിനും നല്ലത് ചെയ്യാന്‍ കഴിവുള്ള എം.പിയെയാണ് തെരഞ്ഞെടുക്കേണ്ടത്. പ്രധാനമന്ത്രി പിന്നീട് വരേണ്ടതാണ്. ഇൗ യാഥാര്‍ഥ്യം പക്ഷെ, മാധ്യമങ്ങള്‍ പോലും ബിംബങ്ങളെ ഉയര്‍ത്തിക്കാട്ടി മറച്ചു പിടിക്കുന്നുണ്ട്. യു.പി.എ ഭരിച്ച കാലത്ത് അഴിമതിയുടെ ആധിക്യം ഉണ്ടായിരുന്നു. പക്ഷെ, ശ്വസിക്കാന്‍ ഇടമുണ്ടായിരുന്നു. ഇന്ന് ഏത് നിമിഷവും ഗൗരി ലേങ്കഷാവാമെന്ന് ഭയപ്പെട്ട് കഴിയുന്നവരുടെ ഇന്ത്യയാണ്. അതുകൊണ്ട് ഇതുവരെയുള്ള മാനദണ്ഡമല്ല ഇത്തവണ. കൂട്ടത്തില്‍ നല്ല ഒരാള്‍ക്ക് വോട്ടുകൊടുത്ത് ജനാധിപത്യവും അതുവഴി ഭരണഘടനയും അതിലൂടെ രാജ്യത്തെ തന്നെയും നിലനിര്‍ത്താനുള്ള ബാധ്യതയാണ് ഇത്തവണ ഒാരോ വോട്ടര്ക്കുമുള്ളത്.