India Kerala

ഇത്തവണ എന്‍.ഡി.എ വരില്ല, രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകും: പ്രവചനം തെറ്റിയാല്‍ ആത്മഹത്യ ചെയ്യുമെന്ന് സ്വാമി

തിരുവനന്തപുരം: ഇത്തവണ ഇന്ത്യയില്‍ എന്‍.ഡി.എ അധികാരത്തില്‍ വരില്ലെന്നും, രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നും പ്രവചിച്ച്‌ സി.പി.എം അനുഭാവിയും ജോത്സ്യനുമായ സജീവന്‍ സ്വാമി. തിങ്കളാഴ്ച രാവിലെ സ്റ്റാച്യുവിലെ ‘പങ്കജ്’ ഹോട്ടലില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സജീവന്‍ സ്വാമി ഈ പ്രവചനം നടത്തുന്നത്. തന്റെ പ്രവചനം തെറ്റുകയാണെങ്കില്‍ മേയ് 31ന് മുന്‍പ് ഗംഗയില്‍ ചാടി ജീവത്യാഗം ചെയ്യുമെന്നും സജീവന്‍ സ്വാമി ശപഥം ചെയ്തു.

എന്‍.ഡി.എയെ തളളി യു.പി എയാണ് ഇത്തവണ അധികാരത്തില്‍ വരികയെന്ന് പറഞ്ഞ സജീവന്‍ സഖ്യകക്ഷികളില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി കോണ്‍ഗ്രസ് ആകുമെന്നും പ്രവചിച്ചിട്ടുണ്ട്. യു.പി. സഖ്യകക്ഷികളുടെ ഇടയിലുളള തര്‍ക്കം അവസാനിപ്പിച്ച്‌ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുമെന്നും ഇയാള്‍ പറയുന്നുണ്ട്.

അതേസമയം, രാജ്യത്തെ എല്ലാ ന്യൂസ് ചാനലുകളും ഒരേ സ്വരത്തില്‍ എന്‍.ഡി. എയ്ക്ക് ഭൂരിപക്ഷം ലഭിക്കുമെന്നാണ് എക്സിറ്റ് പോളുകളിലൂടെ അഭിപ്രായപ്പെട്ടിരിക്കുന്നത്. 300 മുതല്‍ 360 സീറ്റുകള്‍ വരെ ബി.ജെ.പി. മുന്നണി നേടുമെന്നും ഇവര്‍ പറഞ്ഞിരുന്നു. എന്നാല്‍ തന്റെ പ്രവചനം ഇവരുടേത് പോലെയല്ലെന്നും അതില്‍ നിന്നും വേറിട്ട് നില്‍ക്കുന്നതാണെന്നും സജീവന്‍ സ്വാമി പറയുന്നു.