ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയില്‍ ശാസ്ത്രജ്ഞന് ശശികുമാറിന്റെ മൊഴി രേഖപ്പെടുത്തി സിബിഐ. തിരുവനന്തപുരത്ത് വച്ചാണ് സിബിഐ സംഘം മൊഴിയെടുത്തത്. നേരത്തെ ഡല്‍ഹിയില്‍ നിന്നുള്ള സിബിഐ സംഘം നമ്പി നാരായണന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് നമ്പി നാരായണന്റെ സഹപ്രവര്‍ത്തകനായിരുന്ന ശശികുമാറില്‍ നിന്നും കാര്യങ്ങള്‍ ചോദിച്ചറിഞ്ഞത്. ഇതിനിടെ ഇന്ന് നമ്പി നാരായണന്റെ വീട്ടിലെത്തിയ സിബിഐ സംഘം അദ്ദേഹത്തോട് പഴയ കേസുമായി ബന്ധപ്പെട്ട രേഖകളും ആവശ്യപ്പെട്ടു.
Related News
കെ. സുരേന്ദ്രനെതിരെ ബി.ജെ.പിയില്‍ പടയൊരുക്കം ശക്തം
ബി.ജെ.പി സംസ്ഥാന അധ്യക്ഷ സ്ഥാനത്തുനിന്നും കെ.സുരേന്ദ്രനെ മാറ്റണമെന്ന ആവശ്യവുമായി ശോഭ സുരേന്ദ്രൻ വിഭാഗവും കൃഷ്ണദാസ് പക്ഷവും ദേശീയ നേതൃത്വത്തിനു കത്തയച്ചു. കേന്ദ്ര നേതൃത്വത്തിന് ഇരുവിഭാഗവും പ്രത്യേകമായാണ് കത്തയച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായെന്ന വാദമുയർത്തിയാണ് അധ്യക്ഷനെതിരെ പടയൊരുക്കം ശക്തമാക്കുന്നത്. കെ സുരേന്ദ്രനെതിരെ നിരവധി കാരണങ്ങൾ നിരത്തിയാണ് ഇരു വിഭാഗവും കേന്ദ്ര നേതൃത്തെ സമീപിച്ചിരിക്കുന്നത്. 2015നെക്കാൾ ആകെ ജയിച്ച വാർഡുകളുടെ എണ്ണം കൂടിയെന്ന നേതൃത്വത്തിന്റെ അവകാശവാദത്തെ തള്ളിക്കളയുന്ന കണക്കുനിരത്തിയാണ് വിമതനീക്കം ശക്തമാക്കിയിരിക്കുന്നത്. ജില്ല പഞ്ചായത്തുകളിലും ബ്ലോക്കിലും പാർട്ടിക്കുണ്ടായത് കനത്തതോൽവിയാണ്. തിരുവനന്തപുരം […]
പൊലീസ് പിന്തുടരുന്നതിനിടെ കാര്‍ മറിഞ്ഞ് അപകടം; വിദ്യാര്‍ത്ഥിക്ക് ഗുരുതര പരുക്ക്
കാസര്‍ഗോഡ് കുമ്പളയില്‍ കാര്‍ മറിഞ്ഞ് അപകടം. വിദ്യാര്‍ത്ഥിക്ക് ഗുരുതര പരുക്കേറ്റു. പൊലീസ് പിന്തുടരുന്നതിനിടെയാണ് കാര്‍ മറിഞ്ഞ് അപകടമുണ്ടായത്. അംഗടിമോഗര്‍ ജിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. പൊലീസ് വിദ്യാര്‍ത്ഥികളുടെ വാഹനം പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ട്വന്റിഫോറിന് ലഭിച്ചു.
സ്വര്‍ണ്ണക്കടത്ത് കേസ്: കേസെടുക്കാതെ സംസ്ഥാന സര്‍ക്കാര്‍ പ്രതികളെ സംരക്ഷിക്കുന്നുവെന്ന് ചെന്നിത്തല
സ്വർണ്ണക്കടത്ത് കേസിൽ സംസ്ഥാന പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഡിജിപിക്ക് കത്ത് നൽകി സ്വർണ്ണക്കടത്ത് കേസിൽ സംസ്ഥാന പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഡിജിപിക്ക് കത്ത് നൽകി. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരായ ആരോപണങ്ങൾ പോലീസ് അന്വേഷിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു. കോവിഡിന്റെ മറവിൽ ജനരോഷത്തെ തടഞ്ഞു നിർത്താൻ കഴിയുമെന്ന് മുഖ്യമന്ത്രി കരുതേണ്ടെന്ന് ചെന്നിത്തല പറഞ്ഞു. സ്വർണ്ണക്കടത്തിന് പിന്നിൽ തീവ്രവാദ ബന്ധമുണ്ടോയെന്ന കാര്യങ്ങളാണ് എൻഐഎ ഇപ്പോൾ അന്വേഷിക്കുന്നത്. എന്നാൽ സ്വർണ്ണക്കടത്തിനായി […]