India Kerala

ജോളിയുടെ സുഹൃത്തിനെ തേടി അന്വേഷണസംഘം

കൂടത്തായി കൊലപാതക പരമ്പര കേസില്‍ ജോളിയുടെ സുഹൃത്തിനായി പൊലീസ് തെരച്ചില്‍ തുടങ്ങി. എൻ.ഐ.ടി പരിസരത്തെ തയ്യൽക്കടയിൽ ജോലി ചെയ്തിരുന്ന യുവതിക്കായാണ് പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയത്. ജോളിയും യുവതിയും തമ്മിലുള്ള അടുപ്പം തെളിയിക്കുന്ന ചിത്രങ്ങള്‍ പൊലീസിന് ലഭിച്ചു.

അതേസമയം ജോളി ഉള്‍പ്പടെയുള്ളവരെ കോയമ്പത്തൂരിലും കട്ടപ്പനയിലുമെത്തിച്ച് അന്വേഷണ സംഘം തെളിവെടുത്തേക്കും. പ്രതികളെ താമരശേരി കോടതി ഇന്നലെ രണ്ട് ദിവസത്തേക്ക് കൂടി പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. പ്രതികളെ കോയമ്പത്തൂരിലും കട്ടപ്പനയിലും എത്തിച്ച് തെളിവെടുക്കേണ്ട സാഹചര്യമുണ്ടെന്ന് കസ്റ്റഡി അപേക്ഷയില്‍ പൊലീസ് വ്യക്തമാക്കിയിരുന്നു. പ്രതികളെ വിശദമായി ചോദ്യം ചെയ്യുമെന്ന് വടകര റൂറല്‍ എസ്.പി കെ.ജി സൈമണ്‍ പറഞ്ഞു.