Kerala

നയതന്ത്ര ബാഗേജ് ദുരുപയോഗം.കൂടുതല്‍ പ്രമുഖരെ ചോദ്യം‌ ചെയ്യാനൊരുങ്ങി കേന്ദ്ര ഏജന്‍സികള്‍

നയതന്ത്ര ബാഗേജ് ദുരുപയോഗം ചെയ്ത കേസിലടക്കം കൂടുതല്‍ പ്രമുഖരെ ചോദ്യം‌ ചെയ്യാനൊരുങ്ങി കേന്ദ്ര ഏജന്‍സികള്‍‍. മന്ത്രി കെ.ടി ജലീലിനും ബിനീഷ് കോടിയേരിക്കും ‌പുറമേ ഇഡി കൂടുതല്‍ പ്രമുഖരില്‍ നിന്നും മൊഴിയെടുത്തേക്കും. ‌ പ്രത്യേക സഹാചര്യത്തില്‍ കേസുകളുടെ മേല്‍നോട്ടത്തിനായി ഇഡി സ്പെഷ്യല്‍ ഡയറക്ടര്‍ കൊച്ചിയില്‍ എത്തി. എന്‍ഐഎയും പ്രമുഖരെ ചോദ്യം ചെയ്തേക്കും.

മന്ത്രി കെ.ടി ജലീല്‍, യു.വി ജോസ് ഐഎഎസ് , ബിനീഷ് കോടിയേരി, എന്നിവര്‍ക്ക് പിന്നാലെ മറ്റ് ചില പ്രമുഖരെ കൂടി ഇഡി ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം. സ്വര്‍ണ്ണക്കടത്ത്

കേസിലെ പ്രതികള്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചതായി ഇഡിക്ക് വ്യക്തമായിട്ടുണ്ട്. ഇവരുമായി ബന്ധമുള്ളവരുടെ സ്വത്ത് വിവരങ്ങള്‍ പരിശോധിക്കാനാണ് ഇഡി ശ്രമിക്കുന്നത്. ആദ്യം മൊഴിയെടുത്തവരെ വീണ്ടും വിളിപ്പിക്കാനും സാധ്യതയുണ്ട്. കേസ് അന്വേഷണം നിര്‍ണ്ണായ ഘട്ടത്തിലേക്ക് കടന്നതോടെ ഇഡിയുടെ

സ്പെഷ്യല്‍ ഡയറക്ടര്‍ സുശീല്‍ കുമാര്‍ കൊച്ചിയില്‍ എത്തി.

അഡിഷണൽ സോളിസിറ്റർ ജനറൽ വിജയകുമാർ, ഇഡി പ്രോസിക്യൂട്ടർ അഡ്വ. ഉണ്ണികൃഷ്ണൻ എന്നിവരുമായി കൂടികാഴ്ച നടത്തി. സ്പെഷ്യല്‍ ഓഫീസര്‍ ഏതാനും ദിവസം കൊച്ചിയില്‍ തുടരും. രണ്ടു മാസം കൂടുമ്പോഴുള്ള പതിവ് സന്ദർശനമെന്ന് ഇ ഡി വ്യത്തങ്ങൾ പറയുബോഴും കേസിന്‍റെ നേരിട്ടുള്ള മേല്‍നോട്ടത്തിന് വന്നതാണെന്ന് വ്യക്തമാണ്.