ശബരിമലയുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ഹർജി ഹൈക്കോടതി നാളെ പരിഗണിക്കാനായി മാറ്റി. കടകളിലെ അംഗീകൃത വില നിലവാരം പൊതു അനൗൺസ്മെന്റായി നടത്താൻ നിർദേശം. വിവിധ ഭാഷകളിൽ അനൗൺസ്മെന്റ് നടത്താൻ ഹൈക്കോടതി ദേവസ്വം ബോർഡിനോട് നിർദേശിച്ചു. കുത്തക ഉടമകളുടെ കടകളിൽ നടത്തിയ പരിശോധനയിൽ നിയമലംഘനം കണ്ടെത്തി.ശബരിമലയിലെ ഭക്ഷണശാലകളിലും വിവിധ സ്റ്റാളുകളിലും വൃശ്ചികം ഒന്ന് മുതൽ അഡീഷണൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് നിയോഗിച്ച സ്ക്വാഡ് നടത്തിയ പരിശോധനയിൽ 4,61,000 രൂപ പിഴയായി ഈടാക്കി. പഴകിയ സാധനങ്ങളുടെ വില്പന , അമിത വില , അളവിൽ കുറവ് വരുത്തുക എന്നിവയുമായി ബന്ധപ്പെട്ടാണ് പിഴ. വിലനിലവാരം പ്രദര്ശിപ്പിക്കാത്തവർക്ക് താക്കീത് നൽകിയിട്ടുണ്ട്.വിരി വയ്ക്കുന്നവരിൽ നിന്ന് അമിത തുക ഈടാക്കിയതിനും പിഴയുണ്ട്. ശൗചാലയങ്ങൾ ഉപയോഗിക്കുന്നതിന് കൂടുതൽ തുക വാങ്ങിയവർക്ക് പിഴ ചുമത്തിയിട്ടുണ്ട് . വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ഡ്യൂട്ടി മജിസ്ട്രേറ്റ് എൻ കെ കൃപ അറിയിച്ചു. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കെ മുരളീധരന്റെ നേതൃത്വത്തിലാണ് പരിശോധനാ സ്ക്വാഡ് പ്രവർത്തിക്കുന്നത് .
Related News
AI INTERNATIONAL COLLEGE വിദ്യാര്‍ഥികള്‍ക്കായി മാനേജ്മെന്റ് എഡ്യുക്കേഷണല്‍ സ്കില്‍ പ്രോഗ്രാം സംഘടിപ്പിച്ചു
മലപ്പുറം ഇന്‍കെല്‍ എജ്യൂസിറ്റിയില്‍ പ്രവര്‍ത്തിക്കുന്ന AI International Collegeന്റെ ആഭിമുഖ്യത്തില്‍ മാനേജ്മെന്റ് വിദ്യാഭ്യാസത്തില്‍ താല്പര്യമുള്ള വിദ്യാര്‍ഥികള്‍ക്കായി കരിയര്‍ വാക്സിന് എന്ന പേരില്‍ എഡ്യുക്കേഷണല്‍ ഇവന്റ് സംഘടിപ്പിച്ചു. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളും രക്ഷിതാക്കളും പങ്കെടുത്ത പരിപാടിയില്‍ ദക്ഷിണേന്ത്യയിലെ വിവിധ മേഖലകളില്‍ നിന്നുള്ള മാനേജ്മെന്റ് വിദ്യാഭ്യാസ വിദഗ്ധര്‍ സംബന്ധിച്ചു. വിദേശത്തും സ്വദേശത്തുമായി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൈകാര്യം ചെയ്യുന്ന അറ്റ്ലസ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്റെ കീഴില്‍ വരുന്ന വിദ്യാഭ്യാസ സംരംഭമാണ് AI International College. AICTE അംഗീകാരത്തോടു […]
മഴക്കെടുതി; നിയമസഭാ സമ്മേളനം പുനഃക്രമീകരിക്കും
നിയമസഭാ സമ്മേളനങ്ങൾ പുനഃക്രമീകരിക്കാൻ ആലോചന. മഴക്കെടുതിയുടെ പശ്ചാത്തലത്തിലാണ് നടപടി. പ്രളയ ബാധിത പ്രദേശങ്ങളിലെ എംഎൽഎമ്മാർ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിക്കുന്നതിനാൽ അവർ ഒഴിച്ചുള്ള എംഎൽഎമ്മാർ കൂടിച്ചേർന്ന് സഭ നടത്തുകയും തുടർന്ന് കാര്യോപദേശക സമിതി കൂടി തുടർ നടപടികളിൽ മാറ്റം വരുത്താനുമാണ് ആലോചന. ഈ മാസം 20 -ാം തീയതി ആവശ്യമായ എംഎൽഎമ്മാരെ മാത്രം പങ്കെടുപ്പിച്ച് സഭാ നടപടികൾ പുനരാരംഭിക്കുകയും തുടർന്ന് ഈ ആഴ്ചയിലെ സമ്മേളനം മാറ്റിവെയ്ക്കാനുമാണ് ആലോചിക്കുന്നത്.
ഇളയദളപതിയുടെ വാക്കുകള്‍ കടമെടുത്ത് കൊല്ലം ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെ എന്‍ ബാലഗോപാലിന്റെ മാസ്സ് ഡയലോഗ്
കമ്മ്യൂണിസം എന്താണെന്ന് പറയുന്ന നടന് ഇളയദളപതി വിജയിയുടെ വാക്കുകള്‍ കടമെടുത്ത് കൊല്ലം ഇടതുമുന്നണി സ്ഥാനാര്‍ത്ഥി കെ എന്‍ ബാലഗോപാലിന്റെ മാസ്സ് ഡയലോഗ് കേള്‍ക്കാം.ഇളയദളപതി വിജയ്ക്കും കൊല്ലത്തിന്റെ ദളപതി ബാലഗോപാലിനും വിദ്യാര്‍ഥികള്‍ നല്കിയ കയ്യടിയും മാസ്സായി.