Report By.Jubin Joseph
കാശ്മീർ മുതൽ കന്യാകുമാരി വരെ വർഗ്ഗ വർണ വൈവിധ്യങ്ങളുടെ വിളനിലമായ് പരന്നു കിടക്കുന്ന ഇന്ത്യ എന്ന മഹാത്ഭുതം . പടയോട്ടങ്ങളുടെ പാതകൾക്കപ്പുറം പൊരുതി നേടിയ സ്വാതന്ത്ര്യത്തിൽനിന്നും മാനുഷികതയുടെ ദൃഢതയിൽ ചാലിച്ചെഴുതിയ മൗലികാവകാശത്തിൻറ്റെ ഭരണഘടന നിലവിൽവന്ന ജനുവരി ഇരുപത്താറിൻറ്റെ സുകൃതം പേറുന്ന ഇന്ത്യൻ റിപ്പബ്ലിക് ദിനം ഐ .എൻ.ഓ.സി സ്വിസ് കേരളാ ചാപ്റ്ററിൻറ്റെ ആഭിമുഖ്യത്തിൽ എഗ്ഗ് ട്രെഫ് പുങ്ക്ടിൽ വച്ച് അതിൻറ്റെ എല്ലാ പ്രൗഢിയോടും കൂടെ ആചരിക്കപ്പെട്ടു .
ഐ .എൻ .ഓ .സി സ്വിസ് കേരളാ ചാപ്റ്റർ പ്രസിഡണ്ട് ശ്രീ ജോയ് കൊച്ചാട്ടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ AICC സെക്രെട്ടറി ശ്രീ ഹിമാൻഷു വ്യാസ് മുഖ്യാഥിതിയായിരുന്നു .സ്വിറ്റസർലണ്ടിന്റ്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ ജനാധിപത്യ വിശ്വാസികളുടെ സാന്നിധ്യം റിപ്പബ്ലിക് ദിനാഘോഷങ്ങളെ തികച്ചും സമ്പുഷ്ടമാക്കി . ഐ .എൻ .ഓ .സി സ്വിസ് കേരളാ ചാപ്റ്റർ മീഡിയ കോഓർഡിനേറ്റർ ജുബിൻ ജോസഫ് മോഡറേറ്ററായി ഈശ്വരപ്രാര്ഥനയോടെ ആരംഭിച്ച യോഗത്തിൽ പ്രസിഡണ്ട് ശ്രീ ജോയ് കൊച്ചാട്ട് അതിഥികൾക്ക് സ്വാഗതമാശംസിച്ചതിനോടൊപ്പം INOC സ്വിസ് കേരളാ ചാപ്റ്ററിന്റെ രൂപീകരണവും പ്രവർത്തനരീതിയെക്കുറിച്ചും വിശദീകരിച്ചതിനുശേഷം എല്ലാവര്ക്കും ഐ .എൻ .ഓ .സി സ്വിസ് കേരളാ ചാപ്റ്ററിനുവേണ്ടി റിപ്പബ്ലിക് ദിനാശംസകൾ നേർന്നു .
INOC സ്വിസ് കേരള ചാപ്റ്റർ ചെയർമാൻ ശ്രീ ടോമി തൊണ്ടാംകുഴി ഭരണഘടനാ ശില്പികൾക്കു പ്രണാമമർപ്പിച് Dr അംബ്ദേക്കറിൻറ്റെ വാക്കുകളെ ഉദ്ധരിച്ചുകൊണ്ടായിരുന്നു സംസാരിച്ചു തുടങ്ങിയത്. ഇന്ന് രാജ്യം നേരിടുന്ന അസഹിഷ്ണുതക്കു അറുതി വരുത്തുവാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന് മാത്രമേ കഴിയൂ എന്ന് അദ്ദേഹം പ്രസ്താവിച്ചു . തുടർന്ന് സംസാരിച്ച മുഖ്യാഥിതി AICC സെക്രട്ടറി ശ്രീ ഹിമാൻഷു വ്യാസ് ഈ കാലഘട്ടത്തിൽ രാജ്യത്തെ പിറകോട്ടടിച്ച പിന്തിരിപ്പൻ നയങ്ങളെ ഓര്മപെടുത്തികൊണ്ടു രാജ്യത്തെ പുരോഗതിയിലേക്കു നയിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് രാഹുൽജിയുടെ നേതൃത്വത്തിൽ ഭരണത്തിൽ വരണമെന്ന് പറഞ്ഞതോടൊപ്പം പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവിനെപ്പോലുള്ള മഹാരഥൻ മാരുടെ സംഭവനകളെയും അനുസ്മരിച്ചു . ഏവർക്കും റിപ്പബ്ലിക് ദിനാശംസകൾ നേർന്നുകൊണ്ട് മുഖ്യാഥിതി ഫ്ലാഗ് ഹോസ്റ്റിങ് നിർവ്വഹിച്ചപ്പോൾ മാതൃരാജ്യം എന്ന വികാരത്തിൻറ്റെ അലയൊലികൾ പോലെ സദസ്സിൽ നിന്നും വന്ദേമാതരം ഉയർന്നു കേട്ടു .
ഓവർസീസ് കോൺഗ്രസ്സ് എന്നും പ്രവാസിയുടെ ക്ഷേമത്തിൽ പ്രതിജ്ഞാബദ്ധമായിരിക്കുമെന്നു തുടർന്ന് സംസാരിച്ച OICC ഓസ്ട്രിയൻ പ്രൊവിൻസ് പ്രസിഡണ്ട് ശ്രീ സിറോഷ് ജോർജ്ജ് ഓർമിപ്പിച്ചു .രാജ്യം നേരിടുന്ന ദാരിദ്ര്യം,തൊഴിലില്ലായ്മ ,വിദ്യാഭ്യാസത്തിൻറ്റെ ആവശ്യകത എന്നിവയെ പ്പറ്റി ശ്രീ ജോജോ വിച്ചാട്ട് സംസാരിച്ചപ്പോൾ രാജ്യത്തെ RSS ഭരണത്തിന് കീഴിൽ നിന്നും മുക്തമാക്കേണ്ടതിന്റെ പ്രസക്‌തിയായിരുന്നു ശ്രീ ജോസഫ് തുടിയാൻപ്ലാക്കലിന്റ്റെ വാക്കുകളിൽ നിഴലിച്ചത്.
ശ്രീ ഹിമാൻഷു വ്യാസിൽനിന്നും ശ്രീമതി എലിസബത്ത് ലോറൻസ് ആദ്യ മെമ്പർഷിപ് രെജിസ്ട്രേഷൻ സ്വീകരിക്കുകയും ട്രെഷറർ പ്രിൻസ് കാട്രുകുടിക്ക് രെജിസ്ട്രേഷൻ ഫീസ് നൽകികൊണ്ട് INOC സ്വിസ്സ് മെമ്പർഷിപ്പ് കിക്കോഫ് ചെയ്തു.
പഞ്ചാബ്, ആന്ധ്രപ്രദേശ് മുതലായസംസ്ഥാനങ്ങളെ പ്രതിനിധീകരിച്ചെത്തിയ ഓവർസീസ് കോൺഗ്രസ്സ് പ്രസിഡണ്ടുമാർ സംസാരിച്ചതോടൊപ്പം സദസ്യരുടെ ചോദ്യങ്ങൾക്കു മുഖ്യാഥിതി ഉത്തരങ്ങൾ നൽകുകയുണ്ടായി .സെക്രട്ടറി ശ്രീ ടോമി വിരുതിയിൽ ഏവർക്കും നന്ദിയർപ്പിച്ചു .
നിശ്വാസവായുവിൻറ്റെ ത്രസിക്കുന്ന കണങ്ങളിൽപോലും മാതൃരാജ്യമെന്ന മഹാവികാരം മാറ്റൊലിക്കൊള്ളുന്ന ഓരോ ഭാരതീയനും മതേതരമൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു ഉയർന്നുപാറുന്ന ത്രിവര്ണപതാകക്ക് കീഴിൽ ഇന്ത്യൻനാഷണൽ കോൺഗ്രസിനൊപ്പം കൈപത്തിയടയാളത്തിന്റെ കരുത്തിൽ ഒരു നവഭാരതത്തിനായ് ഒരുമിക്കേണ്ടതിന്റെ ആവശ്യകതയെ ഓർമിപ്പിച്ചുകൊണ്ട് ദേശീയഗാനത്തോടെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ വർണാഭമായ് പര്യവസാനിച്ചു.
ശ്രീ ജോജി മൂഞ്ഞേലി പകർത്തിയ ഫോട്ടോകൾ കാണുവാൻ ഇവിടെ ക്ലിക് ചെയ്യുക